പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ച് കെഎസ്‌യു

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളേയും പാണക്കാട് കുടുംബത്തേയും അധിക്ഷേപിച്ച് കെഎസ്‌യു. ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ എംഎസ്‌എഫുകാർ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് ഫാറൂഖ് കോളേജ് കെഎസ്‌യു യൂണിറ്റ് കമ്മിറ്റി ഇറക്കിയ പ്രസ്‌താവനയിലാണ് അധിക്ഷേ പരാമർശം.
കോൺഗ്രസിലെ തീരുമാനം ഒരു കുടുംബമോ നേതാവോ ഒരു പേപ്പർ കഷ്‌ണം നോക്കിവായിച്ച് അതിന് കൈയടിച്ച് തക്‌ബീറും വിളിച്ചുപോകുന്ന രീതിയല്ല കോൺഗ്രസിന്റേതെന്നാണ് കെഎസ്‌യു പ്രസ്‌താവന. സണ്ണി ജോസഫിനെ അധിക്ഷേപിച്ച് പ്രകടനം നടത്തിയ പ്രവർത്തകർക്കെതിരെ എംഎസ്‌എഫ് നടപടിയെടുക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച അർധരാത്രി കേരള ഹൗസിലെത്തിയ വി ഡി സതീശന് അഭിവാദ്യം അർപ്പിക്കുന്നതിനിടെയാണ് എംഎസ്‌എഫ് പ്രവർത്തകർ കെപസിസി പ്രസിഡന്റിനെ അധിക്ഷേപിച്ചത്. ലീഗ് എംപി ഹാരിസ് ബീരാന്റെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് എംഎസ്എഫ് പ്രവർത്തകരെ ഇറക്കിയത്. അഭിവാദ്യം അർപ്പിക്കാനായി പ്രവർത്തകെ എത്തിച്ചതും അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതുംകേരള ഹൗസിന് എതിർവശത്തുള്ള ഹാരിസിന്റെ വസതിയിൽ നിന്നാണ്. എംഎസ്എഫുകാർക്കൊപ്പം എംപിയുടെ സ്റ്റാഫ് അംഗങ്ങളും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും മുദ്രാവാക്യം വിളിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു.










0 comments