ad
Deshabhimani

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള പൊലീസിന്‍റെ സൈബർ വാൾ

cyber crime
വെബ് ഡെസ്ക്

Published on Sep 28, 2026, 11:43 AM | 1 min read

തിരുവനന്തപുരം : ​സൈബര്‍ ലോകത്തെ സംശയാസ്പദമായ ലിങ്കുകള്‍, വെബ്സൈറ്റുകള്‍, എസ്‌എംഎസ്‌, ഫോണ്‍ നമ്പറുകള്‍, ഐപി വിലാസങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് മനസ്സിലാക്കാനും ജാഗ്രത പാലിക്കാനും പൊലീസിന്റെ സൈബർ വാൾ സേവനം. AI സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ ഭീഷണികളെ തിരിച്ചറിയുന്നതിനും സുരക്ഷിതമായ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും CyberWall സഹായകരമാണ്. വാട്സാപ്പ് ചാറ്റ് ബോട്ട് സംവിധാനത്തിലൂടെയാണ് സൈബർ വാൾ സേവനം ലഭ്യമാക്കുന്നത്.


സംശയമുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും OTP, PIN പാസ്സ് വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുകയും വേണം. സൈബര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് സംശയം തോന്നുന്ന സാഹചര്യങ്ങളില്‍ സൈബർ വാൾ വാട്‌സാപ് നമ്പർ 9497964163 വഴി സഹായം തേടാം. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടാല്‍ ഉടന്‍ 1930 എന്ന സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണം. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും പരാതി നല്‍കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home