ad
Deshabhimani

എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ 7 കോടി ര‍ൂപയുടെ മയക്കുമരുന്ന്‌ നശിപ്പിച്ചു

Kerala Police Destroy Narcotics.jpg
വെബ് ഡെസ്ക്

Published on Jul 29, 2026, 01:30 PM | 1 min read

കൊച്ചി: കൊച്ചി നഗരത്തിൽ നിന്നും വിവിധ കേസുകളിൽ പിടികൂടിയ ലഹരി വസ്തുക്കൾ പൊലീസ് നശിപ്പിച്ചു. എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെ ഏഴ്‌ കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് കൊച്ചി സിറ്റി പൊലീസ് കത്തിച്ചുകളഞ്ഞത്. സിറ്റി പൊലീസ്‌ കമീഷണർ എസ്‌ കാളിരാജ്‌ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ബുധൻ രാവിലെ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ വച്ചാണ് മയക്കുമരുന്നുകൾ നശിപ്പിച്ചത്.


കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കത്തിച്ചതെന്ന് കമീഷണർ പറഞ്ഞു. 587 കിലോ കഞ്ചാവ്‌, 2.45 കിലോ എംഡിഎംഎ, 145 ഗ്രാം നൈട്രോസെപാം ഗുളികകൾ, ഒരു കിലോയിലധികം ഹാഷിഷ്‌ ഓയിലും 80 ഗ്രാം ബ്ര‍ൗൺ ഷുഗർ എന്നിവയാണ് ഒരു വർഷത്തിനുള്ളിൽ കൊച്ചിയിൽ നിന്നും പിടികൂടിയത്. മേയർ വി കെ മിനിമോൾ, ഡിസിപി അശ്വതി ജിജി, നർകോട്ടിക്‌ സെൽ അസിസ്‌റ്റന്റ്‌ കമീഷണർ ടി ഡി സുനിൽ കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കാളിയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home