ബൂത്തുകളിലേയ്ക്ക് വോട്ടർമാരുടെ ഒഴുക്ക്; പോളിങ് ശതമാനം 49.70 കടന്നു

പത്തനംതിട്ടയില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര, ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ഉച്ചക്ക് ഒന്നര വരെ 49.70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടർമാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും കാണാനാവുന്നത്. കനത്ത ചൂടിനെയും വക വെയ്ക്കാതെ ഒട്ടുമിക്ക ബൂത്തുകളിലും ആളുകള്‍ നിര തീര്‍ത്തു. വൈകിട്ട് ആറുമണിവരെ പോളിംങ് ബൂത്തിലെത്തുന്ന എല്ലാവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും. സ്ഥാനാർഥികളും രാഷ്ട്രീയ - കലാ- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുകൾ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലെത്തിയാണ് നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്.
ഉദുമയിൽ ഒളികാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർഥിയുടെ അഭിഭാഷകൻ കൂടിയായ ചീഫ് ഏജൻ്റ് പിടിയിലായി യുഡിഎഫ് സ്ഥാനാർഥി കെ നീലകണ്ഠൻ്റെ ചീഫ് ഏജൻ്റ് അഡ്വ. ബി എം ജമാലിനെയാണ് ബേക്കൽ ഇസ്ലാമിക് എഎൽപി സ്കൂളിലെ പോളിങ്ങ് ബൂത്തിൽ വെച്ച് സി ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്.









0 comments