ജസീറ എയർവേയ്സ് കുവൈറ്റ്–കൊച്ചി സർവീസ് വ്യാഴാഴ്ച പതിവുപോലെ

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ വ്യോമഗതാഗത മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ജസീറ എയർവെയ്സിൻ്റെ കുവൈറ്റ്–കൊച്ചി സർവീസ് വ്യാഴാഴ്ച പതിവ് ഷെഡ്യൂൾ പ്രകാരം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള ജെ9 405 വിമാനം പുലർച്ചെ 2.20ന് കുവൈറ്റിൽ നിന്നും പുറപ്പെട്ട് പുലർച്ചെ 3.05ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തിച്ചേരും. തുടർന്ന് കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്കുള്ള ജെ9 406 മടക്ക സർവീസും നിശ്ചിത സമയത്ത് തന്നെ സർവീസ് നടത്തും.










0 comments