സി ജെ റോയിയുടെ മരണം: മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയുന്നില്ലെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ: ബംഗളൂരുവിൽ വ്യവസായി സി ജെ റോയിയുടെ മരണം സംബന്ധിച്ച് കുടുംബം ഉയർത്തിയ പരാതികൾ സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാൻ സാധ്യതയുള്ള അവസ്ഥയാണുള്ളത്. ബംഗളൂരുവിൽ റെയ്‌ഡ് നടക്കുന്നതിനിടയിൽ എന്താണ് നടന്നത് എന്ന് നമുക്കറിയില്ല.
വലിയ വ്യവസായ ശൃംഖലയുള്ള വ്യവസായി ജീവനൊടുക്കിയത് റെയ്‌ഡിന്റെ പശ്‌ചാത്തലത്തിലാണ് എന്നാണ് കുടംബം പരാതി ഉന്നയിക്കുന്നത്. മരണശേഷവും ഒന്നരമണിക്കൂർ റെയ്‌ഡ് തുടർന്നു എന്നാണ് പറയുന്നത്. മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. റെയ്‌ഡിൽ കണ്ടെത്തുന്ന ഏതുകാര്യവും നിയമപരമായി പരിഹരിക്കാൻ കഴിയും. എന്നിട്ടും ഇത്തരത്തിലുള്ള മരണം എന്തുകൊണ്ട് ഉണ്ടായി എന്നത് പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.










0 comments