ad
Deshabhimani

കെൽട്രോണിന് ആഗോള അംഗീകാരം: CMMI Level 5 V3.0 സർട്ടിഫിക്കേഷൻ

rajeev keltrone
വെബ് ഡെസ്ക്

Published on Jan 16, 2026, 06:21 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് ഡെവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡ്) സോഫ്റ്റ്‌വെയർ വികസനത്തിലും ഐടി സേവനങ്ങളിലും ആഗോള തലത്തിലുള്ള ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നായ CMMI Level 5 V3.0 സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയെന്ന് മന്ത്രി പി രാജീവ്.


കഴിഞ്ഞ മൂന്ന് വർഷങ്ങളായി CMMI Level 3 നിലനിർത്തിയിരുന്ന കെൽട്രോൺ, തുടർച്ചയായ വികസനപ്രവർത്തനങ്ങളിലൂടെയാണ് ഇന്ത്യയിൽ 150ൽ താഴെ സ്ഥാപനങ്ങൾ മാത്രം ഉൾപ്പെടുന്ന CMMI Level 5 എലീറ്റ് ക്ലബ്ബിലേക്ക് ഉയർന്നത്. ഏറ്റവും മികച്ച ഔട്ട്പുട്ട്, തുടർച്ചയായ നവീകരണം എന്നിവയെല്ലാം കെൽട്രോൺ സാധ്യമാക്കിയതിലൂടെയാണ് നേട്ടത്തിന് അർഹമായിരിക്കുന്നത്.


ദേശീയതലത്തിലെ വലിയ ഐടി പദ്ധതികളിലും അന്തർദേശീയ ഐടി പദ്ധതികളിലുമെല്ലാം സഹകരിക്കാനുള്ള അവസരം കൂടിയാണ് കെൽട്രോണിന് ലഭിച്ചിരിക്കുന്നത്. കെൽട്രോൺ ദേശീയതലത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കെ ഇത്തരമൊരു അംഗീകാരം കൂടുതൽ കരാറുകൾ ലഭിക്കാൻ സഹായകമാകും. നിലവിലെ 1000 കോടി വിറ്റുവരവ് എന്ന ചരിത്ര നേട്ടം ഇനിയും വർധിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home