സന്നിധാനത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരണം: സംവിധായകൻ അനുരാജ് മനോഹറിനെതിരെ കേസ്

സംവിധായകൻ അനുരാജ് മനോഹർ| facebook.com/anuraj.manohar
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിൽ സിനിമ ചിത്രീകരണം നടത്തിയതിന് സംവിധായകന്‍ അനുരാജ് മനോഹറിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തു. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് റാന്നി വനംവകുപ്പ് ഡിവിഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
അതേസമയം, പമ്പയിലാണ് ചിത്രീകരണം നടത്തിയതെന്നായിരുന്നു സംവിധായകന്റെ വാദം. സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് കെ ജയകുമാർ ഇതിന് അനുമതി നൽകിയില്ല. സന്നിധാനത്ത് സിനിമ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. എന്നാല്‍ ഇത് മറികടന്നായിരുന്നു സിനിമ ചിത്രീകരണമെന്ന് പരാതിയിലുണ്ട്.










0 comments