ad
Deshabhimani

അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു

crime
വെബ് ഡെസ്ക്

Published on Aug 04, 2025, 10:35 PM | 1 min read

മംഗലപുരം : തിരുവനന്തപുരം അണ്ടിയൂര്‍ക്കോണത്ത് മദ്യപിച്ചെത്തിയ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിന് വെട്ടേറ്റ മകൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അണ്ടൂർക്കോണം കീഴാവുർ മേലെവിളയിൽ വീട്ടിൽ വിജി ഭവനിൽ വിജയൻ നായർ (65) ആണ് മകനായ വിനീത് (35) നെ കഴുത്തിൽ വെട്ടിയത്. മദ്യ ലഹരിയിലായിരുന്നു വിജയൻ നായർ. തിങ്കൾ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. സ്ഥിരം മദ്യപാനിയായ വിജയൻ നായർ വീട്ടിലെത്തി മകനായ വിനീതു മായി വാക്കു തർക്കത്തിലായി.


തന്റെ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാത്തതെന്നുള്ള ചോദ്യത്തിനാണ് പിതാവിന്റെ ആക്രമണം. മംഗലപുരം പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home