ad
Deshabhimani

വോട്ടെടുപ്പ് മാറ്റിവച്ച തദ്ദേശ വാർഡുകളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ

election kerala vote.jpg
വെബ് ഡെസ്ക്

Published on Dec 16, 2025, 05:12 PM | 1 min read

തിരുവനന്തപുരം: സ്ഥാനാർഥികളുടെ നിര്യാണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ വാർഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത്.


പ്രത്യേക തിരഞ്ഞെടുപ്പുള്ള വാർഡുകളിൽ നിലവിൽ സ്ഥാനാർഥികളായിട്ടുള്ളവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും.


വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി തെന്നൂർകോണം അഞ്ജു നിവാസിൻ ജസ്റ്റിൻ ഫ്രാൻസിസ്‌ (60) വാഹനാപകടത്തിലാണ്‌ മരിച്ചത്‌. ഭാര്യയോടൊപ്പം വോട്ടഭ്യർഥിച്ച് മടങ്ങവെ ഞാറവിള കരയടിവിള റോഡിൽ നിർത്തിയിട്ട ഓട്ടോ മുന്നോട്ട്‌ ഉരുണ്ട്‌ ഇടിച്ച്‌ പരിക്കേറ്റ്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


എടക്കര മൂത്തേടം പഞ്ചായത്ത് ഏഴാം വാർഡായ പായിംപാടത്തെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കുറ്റിക്കാട് വട്ടത്ത് ഹസീന (52) ഡിസംബർ ഏഴിന് രാത്രിയാണ്‌ മരിച്ചത്. ഹസീന 2000– 2005ൽ എടക്കര മൂത്തേടം പഞ്ചായത്ത് കുറ്റിക്കാട് വാർഡ്‌ അംഗമായിരുന്നു.


പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സി എസ് ബാബു ഡിസംബർ ഒമ്പതിന് പുലർച്ചെ 2.30 ടെയാണ് മരിച്ചത്. പിറവം മർച്ചന്റ് അസോസിയേഷൻ മുൻപ്രസിഡന്റും കോൺഗ്രസ് അംഗവുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home