ad
Deshabhimani

പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന് പൊലീസ്

dead body
വെബ് ഡെസ്ക്

Published on Jul 16, 2026, 12:45 PM | 1 min read

തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തലവണിക്കര പണ്ടാരപറമ്പിൽ വീട്ടിൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്റെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.


തുടർന്ന് പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസിലെ പ്രതിയായ തമിഴ്‌നാട് ധർമ്മപുരി പെൺനഗരം അഗ്രഹാരം സ്വദേശി ചിന്നപ്പെരുമാൾ പ്രഭാകരനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രനും പ്രതിയായ പ്രഭാകരനും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.


തർക്കത്തിനിടെ പ്രഭാകരൻ കരിങ്കല്ല് കൊണ്ട് ചന്ദ്രന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവിൽ നിന്ന് കഠിനമായി രക്തം വാർന്നാണ് ചന്ദ്രൻ മരണപ്പെട്ടതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home