ഡിവൈഎഫ്ഐയുടെ പേരിൽ വ്യാജ എഫ്ബി പേജ്: പൊലീസ് മേധാവിക്ക് പരാതി നൽകി

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജുകൾ സൃഷ്ടിച്ച് തെറ്റായ പ്രചരണം നടത്തിയതിനെതിരെ പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിവൈഎഫ്ഐ കേരള ഒഫീഷ്യൽ എന്ന ഫേക്ക് എഫ്ബി പേജ് ഉണ്ടാക്കി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയതെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
ഡിവൈഎഫ്ഐ കേരള ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന് റിപ്പോർട്ടർ ചാനൽ ബഹിഷ്‌കരിക്കുക എന്നാവശ്യപ്പെട്ട് കൊണ്ടാണ് ക്യാമ്പയിൻ നടത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഹാൻ്റിലുകളിൽ നിന്ന് നിന്ന് ഇങ്ങനെ ഒരു ആഹ്വാനം നടത്തിയിട്ടില്ല. സമാനമായ ഒരുപാട് തെറ്റായ ആഹ്വാനങ്ങളും വിവരങ്ങളും ഈ വ്യാജ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ ഗ്രൂപ്പിൽ നിന്നുണ്ടാകുന്ന ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ മുൻപും ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും അതിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.











0 comments