ad
Deshabhimani

സിയാലിൽ അന്താരാഷ്ട്ര കാർഗോ ബിസിനസ് സമ്മിറ്റ് മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്തു

Cargo Business Summit cm.JPG
വെബ് ഡെസ്ക്

Published on Feb 01, 2026, 03:25 PM | 1 min read

കൊച്ചി: കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറിയുടെ (ഫിക്കി) സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കാർഗോ രംഗത്തെ മികച്ച കമ്പനികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. സിയാൽ കൺവൻഷൻ സെന്‍ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾക്കൊപ്പം എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കാർഗോ, ലോജിസ്റ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട 55 എക്സിബിഷൻ സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.


ഇന്റർനാഷണൽ കാർഗോ ബിസിനസ് സമ്മിറ്റിന്റെ ഭാഗമായി കയറ്റുമതി മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും തുടക്കക്കാർക്കും പിന്തുണ നൽകുന്നതിനായി സിയാലിൽ ഇൻക്യൂബേഷൻ സെന്റർ പ്രവർത്തിക്കും. ആദ്യമായി ഈ മേഖലയിലേക്ക് കടക്കുന്നവർക്ക് ആവശ്യമായ സഹായവും മാർഗനിർദ്ദേശവും നൽകുകയാണ് സിയാൽ എയർ കാർഗോയുടെ സംരംഭമായ ഇൻക്യൂബേഷൻ സെന്റർ ലക്ഷ്യമിടുന്നത്.


കയറ്റുമതിയുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നടപടിക്രമങ്ങൾ, നിയമപരമായ മാനദണ്ഡങ്ങൾ എന്നിവയെ ആസ്പദമാക്കിയ വിശദമായ വിവരങ്ങൾ ഇൻക്യൂബേഷൻ സെന്ററിലൂടെ ലഭ്യമാകും. കൂടാതെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും കാർഗോ– ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുമായും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരവും ഇതിലൂടെ ഒരുങ്ങും. അന്താരാഷ്ട്ര വ്യാപാരത്തിലേക്ക് ആദ്യ ചുവടുവെയ്ക്കുന്നവർക്ക് ആവശ്യമായ നെറ്റ്വർക്കിങ് സാധ്യതകളും സിയാൽ ഇൻക്യൂബേഷൻ സെന്റർ വഴി ലഭ്യമാക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home