ad
Deshabhimani

കളിക്കുന്നതിനിടെ ത‍ൂണുകൾക്കിടയിൽ കാൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

Rescued by Fire Force.jpg

കുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തുന്നു

വെബ് ഡെസ്ക്

Published on Apr 27, 2026, 09:59 PM | 1 min read

വിഴിഞ്ഞം: വീടിന്റെ മുന്നിലെ ത‍ൂണുകൾക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കൾ പകൽ 1.30 ന്‌ വിഴിഞ്ഞം കടക്കുളത്താണ്‌ സംഭവം. വീട്ടിൽ കളിക്കുകയായിരുന്ന റയാന്റെ (12) കാലാണ് പില്ലറിന് ഇടയിൽ കുടുങ്ങിയത്.


വീട്ടുകാരും സമീപവാസികളും ആവുന്നത്ര പരിശ്രമിച്ചെങ്കിലും കാൽ സ്വതന്ത്രമാക്കാൻ സാധിച്ചില്ല. തുടർന്നാണ് അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചത്. അര മണിക്കൂർ പരിശ്രമിച്ചാണ് പരിക്കുകൾ ഇല്ലാതെ റയാനെ രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം സ്‌റ്റേഷൻ ഓഫീസർ പ്രമോദ്, ഓഫീസർമാരായ ദിനേശ്, ശിവൻ, സന്തോഷ് കുമാർ, പ്രണവ്, ശ്യാംധരൻ, രതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home