ad
Deshabhimani

അമ്മത്തൊട്ടിലിൽ 'ഇതൾ' വിരിഞ്ഞു

infant
വെബ് ഡെസ്ക്

Published on Dec 18, 2025, 07:50 PM | 1 min read

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ബുധനാഴ്ച പുലർച്ചെ 4.50 ന് 10 ദിവസം പ്രായവും 3.3കി.ഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് അതിഥിയായി എത്തി. അലാറം മുഴങ്ങിയ ഉടനെ ദത്തെടുക്കൽ കേന്ദ്രത്തിലെ നഴ്സുമാരും അമ്മമാരും എത്തിച്ചേർന്നു.


പരിചരണ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തി .തൈക്കാട് കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിൽ എത്തിച്ച് പൂർണ്ണ വൈദ്യ പരിശോധനകൾ നടത്തി. കുഞ്ഞ്‌ പൂർണ്ണ ആരോഗ്യവതിയാണ്. കുട്ടിക്ക് " ഇതൾ " എന്ന്

പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ.ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി തിരുവനന്തപുരത്ത് 9കുട്ടികളെയാണ് ( 6പെൺ, 3ആൺ) പരിചരണക്കായി ലഭിച്ചത്. ഡിസംബർ മാസം രണ്ട് കുട്ടികളും.


പലകാരണങ്ങളാൽ കുട്ടികൾ ഉപേക്ഷിക്കപ്പെടുമ്പോൾ അവരെ സംരക്ഷിച്ച് പരിചരിച്ച് സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിഅഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ പറഞ്ഞു.


കുട്ടിയുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുൺ ഗോപി അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home