ad
Deshabhimani

ജാതി വിവേചനം അംഗീകരിക്കില്ല; നിതിൻ രാജിന്റെ കുടുംബത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകു: മന്ത്രി വി ശിവൻകുട്ടി

V SIVANKUTTY NITHIN RAJ.jpg

നിതിൻ രാജിന്റെ വീട്ടിലെത്തിയ മന്ത്രി വി ശിവൻകുട്ടി കുടുംബാം​ഗങ്ങളുമായി സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 12, 2026, 07:00 PM | 1 min read

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. നിതിന്റെ കുടുംബത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.


കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നതാണെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി പ്രതികരിച്ചു. ആധുനിക കേരളത്തിൽ ജാതിയുടെ പേരിൽ യാതൊരുവിധത്തിലുള്ള വേർതിരിവും അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. ആരുടെയും മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി.


മകനെ നഷ്ടപ്പെട്ട നിതിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് അറിയിച്ചു. മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അനന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home