മറൈൻ ഡ്രൈവിന് സമീപം കായലിൽ നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി: മറൈൻഡ്രൈവിനുസമീപം കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വ വൈകിട്ട് നാലോടെ മഴവിൽപ്പാലത്തിനുസമീപം രണ്ടു കുട്ടികളാണ് പെൺകുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസിനെ അറിയിച്ചു.
പ്രസവിച്ച ഉടനെ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പൊക്കിൾക്കൊടി പൂർണമായും വേർപെടുത്താത്ത നിലയിലായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.










0 comments