Deshabhimani

പോപ്പിന്റേത്‌ ലാളിത്യം നിറഞ്ഞ ജീവിതം : 
ആർച്ച്‌ ബിഷപ് ജോസഫ്‌ കളത്തിപ്പറമ്പിൽ

 bishop joseph kalathiparambil
വെബ് ഡെസ്ക്

Published on May 10, 2025, 03:34 AM | 1 min read


കൊച്ചി

ലിയോ പതിനാലാമൻ പാപ്പയുടേത് ലാളിത്യം പ്രതിഫലിക്കുന്ന ജീവിതമെന്ന്‌ വരാപ്പുഴ അതിരൂപത ആർച്ച്‌ ബിഷപ് ഡോ. ജോസഫ്‌ കളത്തിപ്പറമ്പിൽ. രണ്ടുതവണ അദ്ദേഹം കേരളം സന്ദർശിച്ചു. പാവങ്ങളോട്‌ അതിരില്ലാത്ത സ്‌നേഹം കാണിച്ച ഫ്രാൻസിസ്‌ പാപ്പയുടെ വഴിയിലൂടെ അദ്ദേഹവും ചരിക്കുമെന്നു കരുതാം. സ്ഥാനമേൽക്കുന്ന ദിവസം അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേകം ദിവ്യബലി അർപ്പിക്കും. മണി മുഴക്കും. ഫ്രാൻസിസ്‌ പാപ്പ ലോകസമാധാനത്തിന്‌ കഠിനാധ്വാനം ചെയ്‌തു. പുതിയ പാപ്പയും അത്‌ തുടരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങളോട്‌ പറഞ്ഞു.


ഫ്രാൻസിസ്‌ പാപ്പയ്‌ക്ക്‌ 
ഇന്ത്യ സന്ദർശിക്കാൻ
ക്ഷണം കിട്ടിയില്ല

ഫ്രാൻസിസ്‌ പാപ്പയുടെ ഇന്ത്യാസന്ദർശനം നടക്കാതിരുന്നത്‌ ഔദ്യോഗിക ക്ഷണം ലഭിക്കാത്തതുമൂലമാണെന്ന്‌ ആർച്ച്‌ ബിഷപ് ഡോ. ജോസഫ്‌ കളത്തിപ്പറമ്പിൽ മാധ്യമങ്ങളോട്‌ പറഞ്ഞു.


ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ്‌ പാപ്പ വളരെയധികം ആഗ്രഹിച്ചിരുന്നു. റോമിലെ കൂടിക്കാഴ്‌ചയിൽ ഇന്ത്യയിലേക്ക്‌ വരുന്നതായി പറഞ്ഞിരുന്നു. മറ്റു പലരോടും ഇതേക്കുറിച്ച്‌ സൂചിപ്പിച്ചിട്ടുണ്ട്‌. എന്നാൽ, ഔദ്യോഗിക ക്ഷണം കിട്ടിയില്ല.


രാജ്യത്ത്‌ യുദ്ധഭീഷണി മുഴങ്ങുകയാണ്‌. ആയുധം സമാധാനത്തിനുള്ള ഉപകരണങ്ങളല്ല, നശീകരണത്തിന്റേതാണ്‌. ആയുധങ്ങൾ താഴെവച്ച്‌ അനുരഞ്‌ജനത്തിനും സംഭാഷണത്തിനും തയ്യാറാകുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home