ഇടുക്കിയിൽ വീട്ടുമുറ്റത്ത് കരടികൾ; സിസിടിവ് ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി കുമളി മുല്ലയാറിൽ വീട്ടുമുറ്റത്ത് കരടി ഇറങ്ങിയപ്പോൾ, സിസിടിവി ദൃശ്യം
ഇടുക്കി: ഇടുക്കി കുമളി മുല്ലയാറിൽ വീട്ടുമുറ്റത്ത് കരടി ഇറങ്ങി. മുല്ലയാർ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഞായറാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. വീട്ടിൽ സ്ഥാപിച്ച് സിസിടിവിയിൽ കരടികളുടെ ദൃശ്യങ്ങൾ പതിഞ്ഞു.
വീട്ടുമുറ്റത്തേക്ക് രണ്ട് കരടികളും ചാടിയിറങ്ങുന്നതും ഇതിനിടെ വീട്ടിലെ ചെടിച്ചട്ടി താഴെ വീണ് പൊട്ടുന്നതും സിസിടിവിയിൽ പതിഞ്ഞു. കരടികൾ പെരിയാർ കടുവ സങ്കേതത്തിൽ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.










0 comments