print edition ഹഫീസ നാടിന്റെ പ്രിയങ്കരി: എല്ലാ വിഷയത്തിനും എ പ്ലസ് നേടി അസം സ്വദേശിനി

വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ വീട്ടിലെത്തി ഹഫീസയെ അനുമോദിച്ചപ്പോൾ
വൈക്കം: ഭാഷയുടെ അതിർവരന്പുകൾ ഭേദിച്ച് അസം സ്വദേശിനി ഹഫീസ നേടിയത് എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്. അസമിലെ ബോർബിസാ ഗ്രാമത്തിലെ ഹൈദരലിയുടെയും ഫിറോസ ബീഗത്തിന്റെയും മകളാണ് ഹഫീസ ഖഥൂൻ. വൈക്കം വെച്ചൂരിലെ കുടവച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ്.
രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ജോലിതേടിയെത്തിയ അച്ഛനൊപ്പം ഹഫീസയും സഹോദരൻ അബൂബക്കറും ഉമ്മയും വൈക്കത്തേയ്‌ക്ക് വണ്ടികയറിയത്. ഇടയാഴം സെന്റ് മേരീസ് എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അഞ്ചാം ക്ലാസിലായപ്പോൾ സെന്റ് മൈക്കിൾസ് സ്‌കൂളിലെത്തി.
വെച്ചൂരിലെ ഒരു ഫാമിൽ ആദ്യം ജോലിചെയ്തിരുന്ന അച്ഛൻ ഹൈദരലിക്ക് ഇപ്പോൾ മീൻകച്ചവടമാണ്. വെച്ചൂർ ബണ്ട് റോഡിന് സമീപം വാടകവീട്ടിലാണ് താമസം. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ഹഫീസയെ വീട്ടിലെത്തി അനുമോദിച്ചു.











0 comments