ad
Deshabhimani

കെ-സ്പെയ്‌സ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ അനുമതി; മറ്റ് മന്ത്രി സഭായോ​ഗ തീരുമാനങ്ങൾ

kspace
വെബ് ഡെസ്ക്

Published on Feb 04, 2026, 09:20 PM | 2 min read

തിരുവനന്തപുരം: കെ-സ്പേസിന്റെ കീഴിലുള്ള എയ്റോസ്പെയിസ് കൺട്രോൾ സിസ്റ്റം സെന്റർ സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിന് ഇന്ന് ചേർന്ന മന്ത്രി സഭായോ​ഗം അനുമതി നൽകി. വേളി/തുമ്പയിൽ വിഎസ്എസി ക്യാമ്പസിനോട് ചേർന്നുള്ള 60 ഏക്കർ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബിയുടെ ലാൻഡ് അക്വിസിഷൻ പൂളിൽ നിന്നും അനുവദിച്ച 600 കോടി രൂപ ചെലവഴിക്കും.


പദ്ധതി നടപ്പിലാക്കുന്നതിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കെ-സ്പേസിനെ നിയോഗിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള റിക്വിസിഷനിംഗ് അതോറിറ്റിയായി കെ-സ്പേസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തി ഉടൻ ഉത്തരവ് പുറപ്പെടുവിക്കും.


മറ്റ് മന്ത്രി സഭായോ​ഗ തീരുമാനങ്ങൾ


അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കാൻ ഭൂമി


തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിലെ 8 സെന്റ് ഭൂമി അയ്യാ വൈകുണ്ഠ സ്വാമി മെമ്മോറിയൽ ലൈബ്രറി ആൻഡ് കൾച്ചറൽ സെന്റർ നിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന് കൈമാറും.


നിർമ്മാണം കിഫ്ബി പ്രവൃത്തിയായി നടപ്പാക്കും. എസ് പി വിയായി ഹാന്റിക്രാഫ്റ്റ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെയും Project Management Consultancy-യായി KIIFCON-നെയും നിയോഗിക്കും.


തസ്തിക


ഇടുക്കി ഉടുമ്പൻചോല സർക്കാർ ആയുർവേദ കോളേജിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുന്നതിന് 25 തസ്തികകൾ സൃഷ്ടിക്കും. 21 റെഗുലർ തസ്തികകളും 4 കോൺട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക.


ഡ്രഗ്സ് കണ്ട്രോൾ വകുപ്പിൽ 10 ഡ്രഗ്സ് ഇൻസ്‌പെക്ടർ, 2 റീജിയണൽ/സീനിയർ ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികകൾ സൃഷ്ടിക്കും.


കണ്ണൂർ തായിനേരി എസ്എബിടിഎം ഹയർ സെക്കന്ററി സ്‌കൂളിലെ എച് എസ് എസ് റ്റി (ജൂനിയർ) അറബിക് തസ്തിക എച് എസ് എസ് റ്റി തസ്തികയാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി.


കോട്ടയം അയർക്കുന്നം സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എച് എസ് എസ് റ്റി (ജൂനിയർ) ഇംഗ്ലീഷ് തസ്തിക എച് എസ് എസ് റ്റി ഇംഗ്ലീഷ് തസ്തികയായി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി നൽകി.


അനുമതി നൽകി


മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടിക വർഗ്ഗക്കാർക്കുള്ള രണ്ടാംഘട്ട നിക്ഷിപ്ത വനഭൂമി ചാലിയാർ ഗ്രാമപഞ്ചായത്തിലെ കണ്ണൻകണ്ട് ബീറ്റിലും ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടിരി ബീറ്റിലും വിതരണത്തിനായി തയ്യാറാക്കിയ 50 സെനറ്റ് വീതമുള്ള പ്ലോട്ടുകൾ ഉത്തരവിലെ വ്യവസ്ഥകൾക്കനുസൃതമായി വിതരണം ചെയ്യുന്നതിന് മലപ്പുറം ജില്ലാ കളക്ടർക്ക് അനുമതി നൽകി.


ഭൂപരിധിയിൽ ഇളവ്


എറണാകുളം കുന്നത്തുനാട് താലൂക്കിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ പെട്ട 34.7739 ഏക്കർ ഭൂമിയിൽ ഭൂപരിധിയിൽ അധികമുള്ള 19.7739 ഏക്കർ ഭൂമിക്ക് ഭൂപരിഷ്കരണ നിയമ പ്രകാരം ഭൂപരിധിയിൽ ഇളവ് അനുവദിക്കും.


എംപാനൽമെന്റിന് അംഗീകാരം നൽകി


ഇ-ഗവർണൻസ് സംരംഭങ്ങൾ നടപ്പാക്കുന്നതിന് സർക്കാർ വകുപ്പുകൾക്ക് മനുഷ്യ വിഭവശേഷി ലഭ്യമാക്കുന്നതിന് ഏജൻസികളെ എംപാനൽ ചെയ്യുന്നതിന് രൂപീകരിച്ച പദ്ധതിക്ക് അംഗീകാരം നൽകി. എംപാനൽ ചെയ്യുന്നതിനുള്ള ആർ എഫ് പി നടപടികളുമായി മുന്നോട്ടുപോകുന്നതിന് ഐടി മിഷനെ ചുമതലപ്പെടുത്തി.


ശമ്പളപരിഷ്കരണം


കേരള സംസ്ഥാന ഐടി മിഷനിലെ 12 കരാർ തസ്തികകളുടെ ശമ്പള പരിഷ്കരണവും ഒരു തസ്തികയുടെ പുനർനാമകരണവും നടപ്പാക്കാൻ തീരുമാനിച്ചു.


വാസ്തുവിദ്യാ ഗുരുകുലത്തിലെ സ്ഥിരം ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പിലാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home