ആറാട്ടുപുഴ സ്വദേശിനിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം

കാർത്തികപ്പള്ളി: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം. മൂന്നാം വാർഡിലെ 40-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം. രണ്ടരവർഷം മുമ്പ് അരയ്‌ക്കുതാഴെ തളർന്ന ഇവർ ചികിത്സയിലായിരുന്നു. ആറുമാസം കൂടുമ്പോൾ എടുക്കേണ്ട കുത്തിവയ്‌പിനും പരിശോധനയ്‌ക്കുമായി ഏപ്രിൽ 16ന് ആശുപത്രിയിൽ എത്തിയിരുന്നു.
കഴിഞ്ഞ രണ്ടിന് വീട്ടിൽ തിരികെയെത്തിയെങ്കിലും അവിടെവച്ച് ശേഖരിച്ച രക്തസാമ്പിളിന്റെ പരിശോധനാ ഫലം പോസിറ്റീവായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽത്തന്നെ തിരികെ പ്രവേശിപ്പിക്കുകയായിരുന്നു. മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതിലൂടെയാണ് രോഗം സാധാരണ ബാധിക്കാറുള്ളത്. എന്നാൽ ഇങ്ങനെ കുളിച്ചിട്ടില്ലെന്നാണ് രോഗി പറയുന്നത്. ആരോഗ്യവകുപ്പ് വിശദ ഠനം നടത്തും.










0 comments