Deshabhimani

എയ്‌ഡഡ് സ്‌കൂൾ നിയമനം

print edition ഭിന്നശേഷിക്കാരെ തഴഞ്ഞ്‌ സർക്കാർ

aided school differently abled

പ്രതീകാത്മക ചിത്രം

avatar
ബിജോ ടോമി

Published on Oct 20, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം അട്ടിമറിച്ച്‌ സർക്കാർ. 22ന്‌ മുമ്പ്‌ നടപടി പൂർത്തിയാക്കി നിയമന ശുപാർശ പുറപ്പെടുവിക്കണമെന്ന സർക്കുലർ ഇതുവരെ പാലിച്ചിട്ടില്ല. പല ജില്ലയിലും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളിലേക്ക്‌ ഒഴിവ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുപോലുമില്ല.


ഇ‍ൗ ഒഴിവുകളിൽ മാനേജ്‌മെന്റുകൾക്ക്‌ വളഞ്ഞ വഴിയിൽ നിയമനംനടത്താനുള്ള നീക്കങ്ങൾ തുടങ്ങി. വലിയ അഴിമതിയാണ്‌ ലക്ഷ്യം. നിലവിൽ 686 എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകൾ 1,029 ഒഴിവാണ്‌ സമന്വയ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തത്‌. ഇത്‌ പരിശോധിച്ച്‌ ഭിന്നശേഷി നിയമനത്തിന് രൂപീകരിച്ചിട്ടുള്ള ജില്ലാതല സമിതിയുടെ കൺവീനർ എംപ്ലോയ്‌മെന്റ്‌ ഓഫീസറെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്‌തംബർ 29ന്‌ മുമ്പ്‌ ജില്ലാതല സമിതി കൺവീനർക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ നിന്ന്‌ വിവരം നൽകണമെന്ന നിർദേശവുമുണ്ട്‌. കഴിഞ്ഞ സെപ്‌തംബർ 22ന്‌ നടപടി പൂർത്തിയാക്കുന്ന തരത്തിൽ ആദ്യം സർക്കുലർ ഇറക്കി. ഒന്നും നടക്കാതിരുന്നതിനാൽ ഒരു മാസം കൂടി സമയം നീട്ടി. ഇതും എങ്ങുമെത്തിയില്ല.


സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്‌ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സമയ ബന്ധിതമായി നടത്തുന്നതിന്‌ 2025 മാർച്ചിലാണ്‌ സംസ്ഥാനതല സമിതിയും ജില്ലാതല സമിതികളും രൂപീകരിച്ചത്‌. തുടർന്ന്‌ എൽഡിഎഫ്‌ സർക്കാർ ആദ്യ ഘട്ടത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അർഹരായ 437പേർക്ക്‌ നിയമന ശുപാർശ കൈമാറി. യുഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെ എല്ലാം നിലച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home