ad
Deshabhimani

വീര്യം കുറഞ്ഞതും കൂടിയതും വേണ്ട; മദ്യനയത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലീംലീ​ഗ്

sadiq ali thangal vd satheesan.JPG
വെബ് ഡെസ്ക്

Published on Jul 03, 2026, 01:46 PM | 1 min read

മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. രണ്ട് മദ്യവും വിൽക്കാൻ പാടില്ല എന്നാണ് ലീ​ഗിന്റെ നിലപാടെന്നും വീര്യം കുറഞ്ഞതും കൂടിയതും എല്ലാം സമമാണെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാരിന് സർക്കാരിന്റേതായ ചില നയങ്ങൾ ഉണ്ടാകും. അതിൽ ലീ​ഗ് പാർടിയുടെ അഭിപ്രായം യുഡിഎഫ് യോ​ഗത്തിൽ അറിയിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.


യുഡിഎഫിന്റെ മദ്യ നയത്തിനെതിരെ കനത്ത പ്രതിഷേധമാണ് കേരളത്തിൽ എമ്പാടും ഉണ്ടാകുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി ഇളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിനെതിരെ തുറന്നടിച്ച് മലങ്കര മാർത്തോമ സുറിയാനി സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത രം​ഗത്തെത്തി. മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നും മദ്യം പൂർണമായി വർജിക്കുകയാണ് സഭയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് വിമർശനം.


10 ശതമാനത്തിൽത്താഴെ വീര്യമുള്ള മദ്യത്തിന്‌ 120 ശതമാനവും 10നും 20നും ഇടയ്‌ക്ക്‌ വീര്യമുള്ളവയ്‌ക്ക്‌ 175 ശതമാനവും വിൽപ്പനനികുതിയാണ്‌ ബജറ്റിൽ പ്രഖ്യാപിച്ചത്‌. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ബക്കാഡി കമ്പനി വീര്യംകുറഞ്ഞ മദ്യത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. വി ഡി സതീശന്റെ ബജറ്റ് നിർദേശത്തിനെതിരെ പ്രതിപക്ഷത്തോടൊപ്പം വിവിധ മത, സാമുദായിക സംഘടനകളും കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരനും പ്രതിഷേധം അറിയിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home