ആലുവയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: 35 യാത്രക്കാർക്ക് പരിക്ക്

ആലുവ: ആലുവയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 35 യാത്രക്കാർക്ക് പരിക്കേറ്റു. ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്ഒഎസിന് സമീപത്താണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.










0 comments