വിപണിമൂല്യത്തേക്കാൾ വിലമതിക്കുന്നതാണ് എ രാമചന്ദ്രന്റെ കലാസൃഷ്‌ടികൾ: മുഖ്യമന്ത്രി

കൊല്ലം: ഇന്ത്യൻ ചിത്രകലാരംഗത്തിന് അതുല്യമായ സംഭാവന നൽകിയ കലാകാരൻ ആണ് എ രാമചന്ദ്രൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻകൊല്ലം ശ്രീനാരായണ സാംസ്‌ക്കാരിക സമുച്ചയത്തിൽ സാംസ്‌ക്കാരിക വകുപ്പ് ഒരുക്കിയ എ രാമചന്ദ്രൻ മ്യൂസിയം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
300 കോടിയിലധികം മൂല്യമുള്ള കലാസൃഷ്‌ടികളാണ് എ രാമചന്ദ്രന്റെ കുടുംബം മ്യൂസിയത്തിലേക്ക് സംഭാവന ചെയ്‌തിട്ടുള്ളത്. ഇതിന് കേരളത്തിന്റെ ആകെ നന്ദി എ രാമചന്ദ്രന്റെ കുടുംബത്തെ സർക്കാർ അറിയിക്കുന്നു. വിപണിമൂല്യത്തേക്കാൾ എത്രയോ വിലമതിക്കുന്നതാണ് എ രാമചന്ദ്രന്റെ കലാസൃഷ്‌ടികൾ. കലയെ സാമൂഹ്യപുരോഗതിക്കായി ഉപയോഗിക്കാമെന്ന് തെളിയിച്ച വ്യക്‌തിയാണ് അദ്ദേഹം. എക്കാലവും അദ്ദേഹം മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു.
പൊതുസമൂഹത്തിനും സാംസ്‌ക്കാരിക രംഗത്തിനും നൽകിയിട്ടുള്ള സംഭാവനകൾക്കുള്ള അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളും എണ്ണംപറഞ്ഞ കലാപുരസ്‌ക്കാരങ്ങളും. ഇന്ത്യൻ ചിത്രകലയുടെ ഒരു വലിയ പാരന്പര്യത്തെ ഇന്നത്തെ കാലത്തെയും വരും കാലത്തെയുമായി ബന്ധിപ്പിക്കുന്ന കണ്ണികൂടിയാണ് എ രാമചന്ദ്രൻ മ്യൂസിയം
. ക്ലാസിക്, ആധുനിക കലാ സങ്കേതങ്ങളെ സമന്വയിപ്പിച്ചു. വിദ്യാഭ്യാസവും മ്യൂസിയം സംസ്‌ക്കാരവും പരസ്‌പരപൂരകമാംവിധം വിവിധ ഘടകങ്ങളാൽ ഇഴചേർത്തതാണ് മ്യൂസിയം. നമ്മുടെ സാംസ്‌ക്കാരിക ജീവിതത്തിൽ എ രാമചന്ദ്രൻ മ്യൂസിയം ഒരു നാഴികക്കല്ലായി മാറും. സാംസ്‌ക്കാരിക രംഗ
ചരിത്രത്തെ വക്രീകരിക്കാൻ, പുരോഗമനപരമായി ചിന്തിക്കുന്ന കലാകാരൻമാരുടെ സംഭാവനകൾ തമസ്‌ക്കരിക്കാനും കലയെത്തന്നെ വിദ്വേഷ പ്രചാരണത്തിനുള്ള ഉപാധിയാക്കാനും കൊണ്ടുപിടിച്ച പരിശ്രമങ്ങൾ നടന്നുവരികയാണ്. അജ്ഞതകളുടെ ഇരുട്ടിനെ വകഞ്ഞുമാറ്റി സത്യങ്ങളെ പുതുതലമുറയ്‌ക്ക് മനസിലാക്കികൊടുക്കാനുള്ള ഉപാധിയായി മ്യൂസിയങ്ങൾ മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments