ad
Deshabhimani

അഞ്ചാമത്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്‌ നാളെ തുടക്കം

Kerala Studies Congress
വെബ് ഡെസ്ക്

Published on Feb 20, 2026, 08:07 PM | 1 min read

തിരുവനന്തപുരം: ഭാവി കേരളത്തിന്റെ വികസന കുതിപ്പിന്‌ ദിശാസൂചികയാകുന്ന അഞ്ചാമത്‌ അന്താരാഷ്ട്ര കേരള പഠനകോൺഗ്രസിന്‌ ശനിയാഴ്‌ച തുടക്കം. എകെജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനകോൺഗ്രസിന്റെ ഉദ്‌ഘാടനം ശനി രാവിലെ 9.30ന്‌ എകെജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ, പൊളിറ്റ്‌ബ്യൂ‍റോ അംഗം എ വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി തുടങ്ങിയവർ പങ്കെടുക്കും.


18 വേദികളിലായി 3000 പ്രതിനിധികൾ പങ്കെടുക്കുന്ന 46 ചർച്ചാസമ്മേളനങ്ങൾ നടക്കും. വൈവിധ്യങ്ങളായ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകൾ അക്കാദമികവും പ്രായോഗികവുമായ അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ സമഗ്രമായ വിശകലനത്തിന്‌ വിധേയമാകും. നാല്‌ സിമ്പോസിയങ്ങളും ഉണ്ടാകും.കേരളത്തിന്റെ വികസനാനുഭവത്തിന്റെ അന്താരാഷ്‌ട്രപ്രാധാന്യം, മതേതരവും പുരോഗമനാത്മകവുമായ സംസ്‌കാരം, കേരളത്തിന്‌ ഒരു ശാസ്‌ത്രസാങ്കേതികനയം, പതിനാറാം ധനകാര്യ കമീഷന്റെ അവാർഡ്‌ എന്നീ വിഷയങ്ങളിലാണ്‌ സിമ്പോസിയം. എകെജി പഠന ഗവേഷണകേന്ദ്രം, ഹസൻ മരയ്‌ക്കാർ ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായാണ്‌ പരിപാടി.


കേന്ദ്ര സർക്കാർ കേരളത്തോട്‌ കാണിക്കുന്ന രാഷ്‌ട്രീയ വിവേചനവും സാമ്പത്തിക ഉപരോധങ്ങളും ഇതിനെതിരെയുള്ള ബദലുകളും പഠനകോൺഗ്രസിൽ പ്രധാന ചർച്ചയാകും. സമാപന സമ്മേളനം ഞായർ പകൽ രണ്ടിന്‌ എകെജി ഹാളിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home