ad
Deshabhimani

print edition ‘അമ്മ’യിൽ പൊട്ടിത്തെറി: ടിനി ടോം അധിക്ഷേപിച്ചു; പരാതി നൽകി നീന കുറുപ്പ്

Tini Tom, Neena Kurup.jpg

ടിനി ടോം, നീന കുറുപ്പ്

വെബ് ഡെസ്ക്

Published on May 25, 2026, 12:00 AM | 1 min read

കൊച്ചി: അൻസിബ ഹസന് പിന്നാലെ ടിനി ടോമിനെതിരെ ‘അമ്മ’യിൽ പരാതി നൽകി നടി നീന കുറുപ്പ്. ‘അമ്മ'യുടെ കുടുംബസംഗമത്തിനിടെ ടിനി ടോം അപമാനിച്ചെന്നാണ് നീന പരാതിയിൽ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.


സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി. ‘അമ്മ' ഓഫീസിൽവച്ചാണ് മോശം അനുഭവം ഉണ്ടായതെന്നും മറ്റ് അംഗങ്ങൾ ഇടപെട്ട് പിടിച്ചുമാറ്റിയതുകൊണ്ടാണ്‌ മർദനമേൽക്കാതെ രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്‌. ടിനി ടോമിന്റെ ക്രൂരതകൾക്ക് മറ്റ് പല വനിതാ അംഗങ്ങളും ഇരയായിട്ടുണ്ടെന്നും ഭയംകൊണ്ടാണ്‌ പുറത്തുപറയാത്തതെന്നും നീന കുറുപ്പ്‌ പറഞ്ഞു. അൻസിബ ഉന്നയിച്ച ആരോപണം ശരിയാണെന്നും അൻസിബയുടെമേൽ മതതീവ്രവാദവും മതപരിവർത്തന ശ്രമങ്ങളും ആരോപിച്ചതിന് സാക്ഷിയാണെന്നും നീന കുറുപ്പ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home