കൊങ്കൺപാതയിൽ മൺസൂൺ സമയമാറ്റം 15 മുതൽ

തിരുവനന്തപുരം
: കൊങ്കൺപാതയിൽ
മൺസൂൺ സമയമാറ്റം 15 മുതൽമൺസൂൺ സമയപട്ടികപ്രകാരം കൊങ്കൺവഴിയുള്ള ട്രെ യിൻ സമയത്തിൽ ഇൗമാസം 15 മുതൽ മാറ്റം വരും. ഒക്‌ടോബർ 20 വരെയാണിത്. 28ലധികം ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും. സ്റ്റേഷനിൽ എത്തുന്നതിന് മുന്പ് റെയിൽവൺപോലുള്ള ഒൗദ്യോഗിക ആപ്പിലോ, ഐആർസിടിസി , എൻടിഇഎസ് വെബ്‌സൈറ്റുകളിലോ ട്രെയിൻ സമയം പരിശോധിക്കാം.
പ്രധാന ട്രെയിനുകളും പുറപ്പെടുന്ന സമയവും.
പഴയ സമയം ബ്രാക്കറ്റിൽ.
•എറണാകുളം –പുണെ ദ്വൈവാര എക്‌സ്‌പ്രസ് (22149 , ചൊവ്വ, വെളളി) പുലർച്ചെ 2.15(5.15)
•എറണാകുളം–ഹസ്രത് നിസാമുദീൻ പ്രതിവാര എക്‌സ്‌പ്രസ് (22655 , ബുധൻ), പുലർച്ചെ 2.15(5.15)
•തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ എക്‌സ്‌പ്രസ് (22653 ശനി) രാത്രി 10 (അർധരാത്രി 12.50)
•തിരുവനന്തപുരം നോർത്ത് –യോഗ് നഗരി ഋഷികേശ് പ്രതിവാര എക്‌സ്‌പ്രസ് (22659, വെള്ളി) പുലർച്ചെ 4.50 (9.10)
•തിരുവനന്തപുരം നോർത്ത്–ചണ്ഡിഗഡ് കേരള സന്പർക് ക്രാന്തി എക്‌സ്‌പ്രസ് (12217 തിങ്കൾ, ശനി) പുലർച്ചെ 4.50 (9.10)
•തിരുവനന്തപുരം നോർത്ത്–അമൃത്‌സർ പ്രതിവാര എക്‌സ്‌പ്രസ്(12483, ബുധൻ) പുലർച്ചെ 4.50(9.10)
•
തിരുനെൽവേലി–ജാംനഗർ എക്‌സ്‌പ്രസ്(19577, തിങ്കൾ, ചൊവ്വ) രാവിലെ 5.10(8.10)
•തിരുനെൽവേലി–ഗാന്ധിധാം ഹംസഫർ എക്‌സ്‌പ്രസ്(20923, വ്യാഴം) രാവിലെ 5.10(8.10)
•തിരുവനന്തപുരം നോർത്ത്–ലോക്‌മാന്യ തിലക് ഗരീബ് രഥ് എക്‌സ്‌പ്രസ്(12202, വ്യാഴം) രാവിലെ 7.45(9.10)
•തിരുവനന്തപുരം നോർത്ത്–ഇൻഡോർ പ്രതിവാര എക്‌സ്‌പ്രസ്(20931, വെള്ളി) രാവിലെ 9.10(11.15)
•തിരുവനന്തപുരം നോർത്ത്–പോർബന്ദർ പ്രതിവാര എക്‌സ്‌പ്രസ്(20909, ഞായർ) രാവിലെ 9.10(11.15)
•
എറണാകുളം–ഹസ്രത് നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ്(12617, പ്രതിദിനം) രാവിലെ 10.30(പകൽ 1.25)
•എറണാകുളം–മഡ്‌ഗാവ് പ്രതിവാര എക്‌സ്‌പ്രസ്(10216, തിങ്കൾ) പകൽ 1.25( രാവിലെ 10.40)
•തിരുവനന്തപുരം സെൻട്രൽ–ഹസ്രത് നിസാമുദീൻ രാജധാനി എക്‌സ്‌പ്രസ്(12431 ചൊവ്വ, വ്യാഴം, വെള്ളി) പകൽ 2.40(രാത്രി 7.15)
•എറണാകുളം –അജ്‌മീർ മരുസാഗർ എക്‌സ്‌പ്രസ്(12977, ഞായർ) വൈകിട്ട് 6.50(രാത്രി 8.25)
മഡ്‌ഗാവ്–എറണാകുളം പ്രതിവാര എക്‌സ്‌പ്രസ്(10215 ഞായർ) രാത്രി 9(രാത്രി 7.30)










0 comments