ad
Deshabhimani

print edition കോക്ലിയർ ഇംപ്ലാന്റുകൾ
നിർമിക്കാൻ കെൽട്രോൺ

Keltron.jpg
avatar
സ്വന്തം ലേഖകൻ

Published on Apr 02, 2026, 01:22 AM | 1 min read

തിരുവനന്തപുരം: മെഡിക്കൽ ഇലക്‌ട്രോണിക്‌സിൽ പുതിയ അധ്യായംകുറിച്ച്‌ ആധുനിക കോക്ലിയർ ഇംപ്ലാന്റുകളുടെ നിർമാണത്തിന്‌ കെൽട്രോൺ ഒരുങ്ങുന്നു. ഇതിനായി എസ്‌ബിഎംടിയും (സൊസൈറ്റി ഫോർ ബയോ മെഡിക്കൽ ടെക്നോളജി) സി -ഡാക്കുമായി ചേർന്ന് ധാരണപത്രത്തിൽ ഒപ്പുവച്ചു. ആധുനിക കോക്ലിയർ ഇംപ്ലാന്റ്‌ രൂപകൽപ്പന, വികസനം, നിർമാണം എന്നിവയാണ്‌ ലക്ഷ്യം.


കോക്ലിയർ ഇംപ്ലാന്റ് വികസനത്തിന്‌ എസ്‌ബിഎംടി വഴി കേന്ദ്ര സർക്കാർ 40 കോടി അനുവദിച്ചിട്ടുണ്ട്. സർട്ടിഫിക്കേഷനും ഉൽപ്പാദനത്തിനുമായി കേൽട്രോൺ അഞ്ചുകോടി രൂപ നിക്ഷേപിക്കും. 48 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഗുരുതര കേൾവി വൈകല്യമുള്ളവർക്ക് ശബ്ദം തിരിച്ചറിയാൻ സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങളാണ് കോക്ലിയർ ഇംപ്ലാന്റുകൾ.


സാധാരണ ശ്രവണ സഹായികൾ ശബ്ദം വർധിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുമ്പോൾ, കോക്ലിയർ ഇംപ്ലാന്റുകൾ നേരിട്ട് ശ്രവണനാഡിയെ ഉത്തേജിപ്പിച്ച് കേൾവിശേഷിയും സംസാരശേഷിയും മെച്ചപ്പെടുത്തുന്നു. ഉത്തരം ഉപകരണങ്ങൾ അധികവും ഇറക്കുമതി ചെയ്യുന്നവയാണ്.

കെൽട്രോണിന്റെ സംയുക്ത സംരംഭത്തിലൂടെ ലോകോത്തര നിലവാരമുള്ള മെഡിക്കൽ ഉപകരണം വികസിപ്പിച്ചെടുക്കും. കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള ഇംപ്ലാന്റുകളാണ്‌ നിർമിക്കുക.


സി- ഡാക് തിരുവനന്തപുരം കേന്ദ്രത്തിൽ നടന്ന ധാരണപത്രം കൈമാറൽച്ചടങ്ങിൽ കെൽട്രോൺ ചെയർമാൻ എൻ നാരായണമൂർത്തി, എംഡി ശ്രീകുമാർ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എസ്‌ ഹേമചന്ദ്രൻ, സി- ഡാക് ഡയറക്ടർ ഡോ. കലൈ സെൽവൻ, എസ്‌ബിഎംടി ചീഫ് എക്സിക്യൂട്ടീവ്‌ ഡോ. ആർ ഇന്ദുശേഖർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home