ad
Deshabhimani

print edition പഞ്ഞമാസ ആനുകൂല്യമില്ലാതെ മത്സ്യത്തൊഴിലാളികൾ

Fishers.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 01:31 AM | 1 min read

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ പഞ്ഞമാസ ആനുകൂല്യത്തിന്റെ ഒരു ഗഡു ഓണത്തിനുമുമ്പ്‌ ലഭിക്കുമെന്ന യുഡിഎഫ്‌ സർക്കാരിന്റെ വാഗ്‌ദാനം നടപ്പായില്ല. പഞ്ഞമാസങ്ങളിൽ നൽകേണ്ട തുക പിടിച്ചുവച്ച സർക്കാർ ഒരു ഗഡുകൂടി നൽകാനുള്ള പണം കഴിഞ്ഞ ദിവസം അനുവദിച്ചെങ്കിലും ബാങ്ക്‌ അവധിയായതിനാൽ മത്സ്യത്തൊഴിലാളികൾക്ക്‌ ലഭിച്ചില്ല. ഓണം കഴിഞ്ഞ്‌ ദിവസങ്ങൾക്കുശേഷമേ തുക കൈകളിലെത്ത‍ൂ. ഒരു മാസത്തെ തുക കുടിശ്ശികയുമാണ്‌.


സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച പദ്ധതിയാണ്‌ സമ്പാദ്യ സമാശ്വാസം. പ്രതികൂല കാലാവസ്ഥ, ട്രോളിങ്‌ നിരോധനം തുടങ്ങിയ കാരണങ്ങളാൽ മത്സ്യബന്ധനത്തിന് പോകാനാകാത്ത പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുകയാണ് പ്രധാന ലക്ഷ്യം. 2700 രൂപയായിരുന്ന ആനുകൂല്യം എൽഡിഎഫ്‌ സർക്കാരാണ്‌ 4500 രൂപയാക്കിയത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home