print edition മഹിളാ അസോസിയേഷൻ നിയമനടപടിക്ക്

തിരുവനന്തപുരം: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള വീഡിയോയിൽ സ്‌ത്രീകളെ നികൃഷ്‌ട ഭാഷയിൽ അപമാനിച്ച ആർഎസ്എസ് വക്താവ് ടി ജി മോഹൻദാസിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നിയമനടപടിക്ക്.
സ്‌ത്രീ സമൂഹത്തെ അറപ്പുളവാക്കുംവിധം അധിക്ഷേപിക്കുകയും ബലാത്സംഗ ആഹ്വാനം നടത്തുകയുംചെയ്‌ത ഇയാൾക്കെതിരെ പരാതി നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എസ് സലീഖയും സെക്രട്ടറി സി എസ് സുജാതയും പ്രസ്‌താവനയിൽ പറഞ്ഞു.
ഗുജറാത്തിലും മറ്റും ആർഎസ്എസ് നടപ്പാക്കിയ, പ്രതിഷേധിക്കുന്ന സ്‌ത്രീകളെ ബലാത്സംഗം ചെയ്യുന്ന രീതി ഇവിടെയും അവലംബിക്കണമെന്നാണ് മോഹൻദാസിന്റെ ആഹ്വാനം. സ്‌ത്രീകളെക്കുറിച്ച് ഒരാൾക്കും ഇത്തരത്തിൽ പറയാൻ ധൈര്യം വരാതിരിക്കാൻ മാതൃകാപരമായി ഇയാളെ ശിക്ഷിക്കണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments