ad
Deshabhimani

പാട്ടും പാടി നോക്കിയ വരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2020, 11:09 PM | 0 min read

ഒരുകാലത്ത്‌ മൊബൈൽ ഫോൺ എന്നാൽ നോക്കിയ ആയിരുന്നു. ആ പഴയകാലം ആർക്കെങ്കിലും ഓർമയുണ്ടോ? നോക്കിയയുടെ പ്രതാപകാലം, ആ കാലത്തെ താരമായിരുന്നു നോക്കിയ 5310 എക്‌സ്‌പ്രസ്‌ മ്യൂസിക്‌. പാട്ടുകൾ ഇഷ്ടമുള്ളവരെ ലക്ഷ്യം വച്ചിറങ്ങിയ മ്യൂസിക് പ്ലെയർ ഫോൺ ആയിരുന്നു ഇത്. എന്നാൽ, പിന്നീട്‌ ഈ ഫോൺ വിപണിയിൽനിന്ന്‌ പിൻവാങ്ങി. ഇപ്പോൾ ആ ഫോൺ വീണ്ടും തിരിച്ചുവരുമെന്നാണ്‌ റിപ്പോർട്ടുകൾ.

2007-ൽ നോക്കിയ പുറത്തിറക്കിയ നോക്കിയ എക്‌സ്‌പ്രസ് മ്യൂസിക് 5310 ഫോണിനെ ഓർമിപ്പിക്കുന്ന തരത്തിലായിരിക്കും പുതിയ ഫോൺ എച്ച്എംഡി ഗ്ലോബൽ ഇറക്കുക എന്നാണ് കരുതുന്നത്‌. കീപാഡ് രൂപകൽപ്പനയിലുള്ള ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ഫോൺ ആയിരിക്കും പുറത്തിറങ്ങുക. 1200എംഎച്ച്‌ ബാറ്ററിയും 2.4 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും ആയിരിക്കും ഫോണിൽ ഉണ്ടാവുക. നോക്കിയയുടെ പഴയകാല സൂപ്പർഹിറ്റ് മോഡലുകളായ നോക്കിയ 3310, 8110 എന്നിവ എച്ച്എംഡി ഗ്ലോബൽ പുതിയ രൂപത്തിൽ വീണ്ടും വിപണിയിൽ എത്തിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home