ad
Deshabhimani

വലിയ സ്ക്രീനുള്ള നോക്കിയ 105

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2017, 07:18 AM | 0 min read

നോക്കിയയുടെ പുതിയ പതിപ്പായ മൂന്നാം തലമുറയിലെ 105 ഫോണ്‍ എത്തി. അവാര്‍ഡ് നേടിയ ഈ ഫോണ്‍ ആകര്‍ഷകമായ ഡിസൈനിങ്ങിലും, ഉയര്‍ന്ന ബാറ്ററി ലൈഫോടുകൂടിയും വലുപ്പമുള്ള സ്ക്രീനും മികച്ച കീപ്പാഡുമായാണ് പുറത്തിറങ്ങുന്നത്. 

ഏഷ്യയും ആഫ്രിക്കയുമാണ് ഫീച്ചര്‍ഫോണുകളുടെ പ്രധാന വിപണി. നോക്കിയ 105ന്റെ ഡ്യുവല്‍ സിം, സിംഗിള്‍ സിം ഫോണുകള്‍ റീട്ടെയില്‍ ഷോപ്പുകള്‍വഴി ലഭ്യമാണ്. 15.7 മണിക്കൂര്‍ കോള്‍ചെയ്യാനുള്ള ശേഷി, ഒരുമാസത്തോളം നില്‍ക്കുന്ന ചാര്‍ജിങ്ശേഷി എന്നിവ ഒറ്റച്ചാര്‍ജില്‍ ലഭ്യമാകും.

500 മെസേജും, 2000 കോണ്‍ടാക്ടും സൂക്ഷിക്കാനുള്ള കഴിവും ഫോണിലുണ്ട്.  എല്‍ഇഡി ടോര്‍ച്ചുമുണ്ട്. എഫ്എം റേഡിയോ യുഎസ്ബി ചാര്‍ജിങ്കേബിള്‍ എന്നിവ മറ്റ് പ്രത്യേകതകളാണ്. നീല, കറുപ്പ്, വെള്ള  നിറങ്ങളില്‍ ഡബിള്‍ സിം, സിംഗിള്‍ സിം ഫോണുകള്‍ 999-1149 രൂപ നിരക്കില്‍ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home