ad
Deshabhimani

നോക്കിയ 150 വിപണിയിലെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 08, 2017, 09:55 AM | 0 min read

കൊച്ചി> നോക്കിയ 150 ഡ്യുവല്‍സിംഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയ 150യെ കൂടാതെ കമ്പനിയുടെ കൂടുതല്‍ വിറ്റഴിയുന്ന ഫോണുകളായ നോക്കിയ 216, നോക്കിയ 230 തുടങ്ങിയ ഫോണുകളും കൂടുതല്‍ സവിശേഷതകളോടെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 1950 രൂപയാണ് വില.

വിനോദത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ച ഫോണില്‍ എഫ്എം റേഡിയോ, എംപി 3 പ്ളയര്‍ തുടങ്ങിയ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 2.4 ഇഞ്ച് സ്ക്രീനും എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കീപാഡുമാണ് പ്രത്യേകത.

22 മണിക്കൂര്‍ നിര്‍ത്താതെ സംസാരിക്കാനും 25 ദിവസം ചാര്‍ജ് നിലനിര്‍ത്താനും കഴിയുന്ന തരത്തിലാണ് ഫോണിന്റെ ബാറ്ററി. മൈക്രോ യുഎസ് ബി ചാര്‍ജര്‍, എല്‍ഇഡി ടോര്‍ച്ച്ലൈറ്റ് എന്നിവയും ഫോണിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home