ad
Deshabhimani

ലെനോവോയുടെ പുതിയ ഫാബ് 2 പ്ളസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2016, 02:17 PM | 0 min read

ന്യൂഡല്‍ഹി > പിസി, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് നിര്‍മാതാക്കളായ ലെനോവോയുടെ പുതിയ ഫാബ്ലെറ്റ്- ഫാബ് 2 പ്ളസ് വിപണിയിലെത്തി. 14,999 രൂപയാണ് വില.
ഫോണ്‍വിളിയെക്കാളേറെ മള്‍ട്ടിമീഡിയ ഉപയോഗത്തിനു പ്രാധാന്യം നല്‍കുന്ന യുവതലമുറയ്ക്കായാണ് വലിയ സ്ക്രീനുള്ള പുതിയ ഫാബ്ലെറ്റ്. 6.4 ഇഞ്ച് (16.2 സെ.മീ) ഫുള്‍ എച്ച്ഡി കര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയുള്ള ഫാബ് 2 പ്ളസിന്  ലോഹനിര്‍മിത ബോഡിയാണ്.

4,050 എംഎഎച്ച് ബാറ്ററിയാണ് ലെനോവോ ഫാബ്ലെറ്റിന്. ലെനോവോയുടെ വൈബ് യൂസര്‍ ഇന്റര്‍ഫേസോടുകൂടിയ ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മെല്ലോ ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫാബ് 2 പ്ളസില്‍ രണ്ട് സിം കാര്‍ഡ് ഇടാം. ഫോര്‍ ജി കണക്ടിറ്റിവിറ്റിയുണ്ട്. 

13 മെഗാപിക്സലിന്റെ രണ്ട് ക്യാമറകള്‍  നല്‍കിയിട്ടുണ്ട്.  ഡ്യുവല്‍ എല്‍ഇഡി ഫ്ളാഷുമുണ്ട് ലേസര്‍ ഓട്ടോഫോക്കസ് ക്യാമറയ്ക്ക്. എട്ട് മെഗാപിക്സലിന്റെ മുന്‍ക്യാമറ വീഡിയോ കോളിങ്ങിനും സെല്‍ഫിയെടുക്കാനും ഉപയോഗിക്കാം. ഡോള്‍ബി ആറ്റ്മോസ് ടെക്നോളജി നല്‍കുന്ന മുന്തിയ ശബ്ദനിലവാരവും ലെനോവോ ഫാബ്ലെറ്റിനുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home