ad
Deshabhimani

പാനസോണിക്കിന്റെ ടി 50 സ്മാര്‍ട്ട്ഫോണ്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 21, 2016, 07:39 AM | 0 min read

കൊച്ചി > പാനസോണിക് ഇന്ത്യ പുതിയ ടി 50 മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പുമായുള്ള ഈ 4.5 ഇഞ്ച് ഫോണ്‍ 4,990 രൂപയ്ക്കാണ്  ലഭ്യമാക്കിയിട്ടുള്ളത്. 

1.3 ജിഗാ ഹെര്‍ട്ട്സ് ക്വാഡ് കോര്‍ പ്രോസസ്സറും 32 ജിബിവരെ ഉയര്‍ത്താനാകുന്ന 8 ജിബി ഇന്റേണല്‍ മെമ്മറിയും 1 ജിബി റാമും ഇതിന്റെ സവിശേഷതകളാണ്. എല്‍ഇഡി ഫ്ളാഷോടുകൂടിയ 5 എംപി ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കിടയില്‍ ഡാറ്റാ ഉപയോഗം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അതിനനുസൃതമായ ഒരു മോഡലാണ് ടി 50. വിവിധ ആപ്പുകള്‍ മാറിമാറി ഉപയോഗിക്കാനും ആപ്പുകള്‍ തരംതിരിക്കാനും ആംഗ്യങ്ങള്‍കൊണ്ട് സ്ക്രീനിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുമെല്ലാം സാധ്യമാകും. പാനസോണിക്കിന്റെ ഇന്‍ ഹൌസ് സോഫ്റ്റ്വെയറായ സെയില്‍ യൂസര്‍ ഇന്റര്‍ഫെയ്സും ഈ പുതിയ മോഡലിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home