ad
Deshabhimani

ഇന്ത്യക്ക്‌ 
നാളെ 
നിർണായകം ; ഓസീസ്‌ സെമിയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 10:55 PM | 0 min read


ദുബായ്‌
ട്വന്റി20 വനിതാ ക്രിക്കറ്റ്‌ ലോകകപ്പിലെ നിർണായക കളിയിൽ ഇന്ത്യ നാളെ ഓസ്‌ട്രേലിയയോട്‌. മൂന്ന്‌ കളിയും ജയിച്ച ഓസ്‌ട്രേലിയ ഏറെക്കുറെ സെമി ഉറപ്പാക്കി. ഗ്രൂപ്പിൽ രണ്ടാമതാണ്‌ ഇന്ത്യ. മൂന്നാംസ്ഥാനക്കാരായ ന്യൂസിലൻഡ്‌ ഇന്ന്‌ ശ്രീലങ്കയെ നേരിടും. ഓസീസിനോട്‌ തോറ്റ പാകിസ്ഥാന്റെ സാധ്യത മങ്ങി.

ആദ്യകളിയിൽ ന്യൂസിലൻഡിനോട്‌ തോറ്റ ഇന്ത്യ പാകിസ്ഥാനെയും ശ്രീലങ്കയെയും കീഴടക്കിയാണ്‌ സെമി സാധ്യത നിലനിർത്തിയത്‌. ലങ്കയോട്‌ നേടിയ ആധികാരിക ജയമാണ്‌ ഇന്ത്യയുടെ ആത്മവിശ്വാസം. മലയാളി സ്‌പിന്നർ ആശ ശോഭന മൂന്നുകളിയിൽ അഞ്ച്‌ വിക്കറ്റാണ്‌ നേടിയത്‌. പാകിസ്ഥാനെ ഒമ്പത്‌ വിക്കറ്റിന്‌ തകർത്താണ്‌ ഓസീസ്‌ കുതിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്ഥാൻ 82ന്‌ പുറത്തായി. മറുപടിയിൽ ഓസീസ് 11 ഓവറിൽ ജയം കണ്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home