ad
Deshabhimani

ഡ്യൂറൻഡ്‌ കപ്പ്‌ ; ബഗാൻ x 
നോർത്ത്‌ ഈസ്റ്റ്‌ ഫെെനൽ ഇന്ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2024, 11:22 PM | 0 min read


കൊൽക്കത്ത
ഡ്യൂറൻഡ്‌ കപ്പ്‌ ഫുട്‌ബോളിൽ കിരീടം നിലനിർത്താൻ മോഹൻബഗാൻ സൂപ്പർ ജയന്റ്‌ ഇന്ന്‌ നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചരയ്‌ക്കാണ്‌ കിരീടപ്പോരാട്ടം. 18–-ാംതവണ ചാമ്പ്യൻമാരാകുകയാണ്‌ ബഗാന്റെ ലക്ഷ്യം. സെമിയിൽ ബംഗളൂരു എഫ്‌സിയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ്‌ എത്തുന്നത്‌. നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡാകട്ടെ ഷില്ലോങ്‌ ലജോങ്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചു. മലയാളി മധ്യനിരക്കാരൻ എം എസ്‌ ജിതിനാണ്‌ പ്രധാനതാരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home