വെസ്റ്റ് ഹാമിന് ആദ്യ സമനില

ലണ്ടന്‍ > പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡില്‍ പരിശീലകന്‍ ഡേവിഡ് മോയസിന് ആദ്യ പോയിന്റ്. ലെസ്റ്റര്‍ സിറ്റിയുമായി സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോയെസിന്റെ കുട്ടികള്‍ സമനിലപിടിച്ചു. ഒരു ഗോള്‍ പിറകില്‍നിന്നശേഷമാണ് വെസ്റ്റ് ഹാം സമനില സ്വന്തമാക്കിയത്. മാര്‍ക് ഓള്‍ബ്രൈറ്റണ്‍ ലെസ്റ്ററിന്റെ ഗോള്‍ നേടി. ചീകു കുയാതെയുടെ ഹെഡ്ഡര്‍ ആദ്യപകുതിക്കു മുമ്പുതന്നെ ആതിഥേയരെ ഒപ്പമെത്തിച്ചു. ഒമ്പതു കളിയില്‍ വെസ്റ്റ് ഹാം ഇടവേളയ്ക്കുമുമ്പ് നേടുന്ന ആദ്യ ഗോളാണിത്. ലീഗില്‍ 13 കളിയില്‍നിന്ന് നേടുന്ന രണ്ടാമത്തെ മാത്രം ജയവും.
പത്തു പോയിന്റോടെ 18-ാം പടിയിലാണ് വെസ്റ്റ് ഹാമിപ്പോള്‍. ലെസ്റ്റര്‍ 14 പോയിന്റുമായി 11-ാം പടിയിലും. 12 കളിയില്‍ 34 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ മുന്നില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ടോട്ടനം ഹോട്സ്പര്‍, ലിവര്‍പൂള്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തെ ഇതരടീമുകള്‍.









0 comments