കാലാൾ കരുത്ത്

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള
ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു
ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.
ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.
ചെസ്സ് പീസുകളില്‍ നാം ഏറ്റവും കുറവ് പോയിന്‍റ് നല്‍കിയത് പോണിനാണ്. എന്നാല്‍ കളിയുടെ എന്‍ഡ് ഗെയിമില്‍ ഏറ്റവും അപകടകരമാകുന്നത് പോണ്‍ നീക്കങ്ങളാണ്. പോണിനെ എട്ടാം നിരയില്‍ വിജയകരമായി എത്തിക്കാനായാല്‍ നമുക്ക്, ശക്തിസ്വരൂപിണിയായ രാജ്ഞിയായി അവരോധിക്കാം എന്നതിനാലാണിത്. കാലാള്‍ കരുത്ത് കൊണ്ട് വെള്ളക്കരുക്കളെടുത്ത്, റെട്ടി ഓപ്പണിംഗില്‍ ഞാന്‍ ന്യൂ ജേഴ്‌സി പ്ലെയറായ 'മാത്യു വി ട്രിപ്പൊടി' യോടു കളിച്ചു ജയിച്ച ഗെയിം നോക്കാമിനി
റെട്ടി ഓപ്പണിംഗ്
1...c5 2. c4 Nc6 3. g3 Nf6 4. Bg2 g6 5. d4 cxd4 6. Nxd4 Bg7 7. Nc3 O-O 8.

റെട്ടി ഓപ്പണിംഗില്‍ ആരംഭിച്ച്, ഇംഗ്ലീഷ് ഓപ്പണിംഗിലെ, ഫിയാന്‍ചെട്ടോ, അള്‍ട്രാസിമ്മെട്രിക്കല്‍, മെക്കിങ് വേരിയേഷനില്‍ എത്തിച്ചേര്‍ന്നു.

വൈറ്റിന്‍റെ കാലാള്‍ ആറാം നിരയിലേക്ക് ബിഷപ്പിനെ വെട്ടി എത്തിയിരിക്കുന്നു

കലാളിനെ എട്ടാം നിരയില്‍ വിജയകരമായി എത്തിക്കാന്‍ അടുത്ത നീക്കങ്ങളില്‍ സാധിക്കുമെന്ന് മനസിലാക്കി ബ്ലാക്ക് റിസൈന്‍ ചെയ്തു.
ചെസ്സ് പ്രശ്നോത്തരി 10

ബ്ലാക്ക് നീക്കം നടത്തി കാലാള്‍ കരുത്തില്‍ വിജയിക്കുന്നു
കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് തിരഞ്ഞെടുത്ത വിജയി
രോഹിത്ത് ചന്ദ്രന്‍ എന്‍
പന്തക്കപ്പാറ
ചെസ്സ് പ്രശ്നോത്തരി 9
ഉത്തരം









0 comments