ad
Deshabhimani

ചെസ്സിലെ ചിഹ്നങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 22, 2017, 05:52 AM | 0 min read

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

നമ്മള്‍ ഇതുവരെയായി ചെസ്സിലെ എല്ലാ പീസുകളെയും പരിചയപ്പെട്ടു കഴിഞ്ഞു. എങ്ങനെയാണ് ചെസ്സ് ബോര്‍ഡും കരുക്കളും വയ്‌ക്കേണ്ടതെന്നും, എങ്ങനെ കരുക്കള്‍ നീക്കമെന്നുമൊക്കെ നാം മനസ്സിലാക്കി കഴിഞ്ഞു. ഇനി നമുക്ക് ചെസ്സ് കളി എങ്ങനെ രേഖപ്പെടുത്തുന്നു എന്ന് മനസിലാക്കാം. മറ്റെല്ലാ മേഖലയിലുമെന്നപോലെ, ചെസ്സ് ബോര്‍ഡില്‍ മഹാരഥന്മാരായ കളിക്കാര്‍ നടത്തിയ ഓരോ നീക്കങ്ങളും ഓരോ ചരിത്രങ്ങള്‍ കൂടിയാണ്. ചിലപ്പോള്‍ അത് പുതിയതാകാം. ചിലപ്പോള്‍ അത് ആവര്‍ത്തനമാകാം. 'പ്രോബബിലിറ്റി' എന്ന ഗണിത ശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തില്‍ കോടാനുകോടി വ്യത്യസ്തമായ ഗെയിമുകള്‍ ചെസ്സില്‍ സാധ്യമാണ്. ഓരോ ഗെയിമും ഒരു പുതു ചരിത്രമായിരിക്കും. ഈ നവചരിത്ര രചനയാണ് ചെസ്സിന്‍റെ ഏറ്റവും കൌതുകകരമായ  ആയിട്ടുള്ള തലങ്ങളിലൊന്ന്. ചെസ്സിലെ മഹത്തായ ഗെയിമുകള്‍ വിലയിരുത്തുക എന്നത്, ഓരോ ചെസ്സ് വിദ്യാര്‍ത്ഥിയും തന്‍റെ പരിശീലന ചര്യയുടെ ഭാഗമാക്കേണ്ടതാണ്. 'നിത്യ അഭ്യാസി ആനയെ ഉയര്‍ത്തും' എന്നു പറയുന്നതു പോലെ, ചെസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആവുക എന്നത് നിരന്തര പരിശീലനം ഒരു ജീവിതവ്രതമാക്കി, ആത്മ സമര്‍പ്പണത്തോടെയുള്ള ഒരു തപസ്യയുടെ ഫലമാണ്.

കമ്പ്യൂട്ടറുകളുടെ വരവോടു കൂടി ചെസ്സിലും വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ 'എം ബി' കള്‍ മാത്രം സൈസുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചു, ലോക ചാമ്പ്യന്മാര്‍ കളിക്കുന്നതിനേക്കാള്‍ മികച്ച നീക്കങ്ങള്‍ നമുക്ക് വിരല്‍ തുമ്പില്‍ ലഭിക്കും.

കമ്പ്യൂട്ടര്‍ മികച്ച നീക്കങ്ങള്‍ കണ്ടെത്തുന്നത്, അതിന് മനസിലാകുന്ന ന്യൂമറിക്കല്‍ ഭാഷയിലാണ്. അതുപോലെ നമ്മള്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടത് നമ്മുടെ ഭാഷയിലാണ്. കമ്പ്യൂട്ടറുകള്‍ പ്രോഗ്രാമുകളിലൂടെയാണ് ചിന്തിക്കുന്നതെന്നാല്‍ നമ്മളത് തിയറികളിലൂടെയാണ്. സംഗീതം പോലെ ഒരാള്‍ക്കും പഠിച്ചു തീര്‍ക്കാന്‍ പറ്റാത്തത്ര തിയറികള്‍ ചെസ്സിലുണ്ട്. പുതിയവ അനുദിനം ഉണ്ടായി കൊണ്ടുമിരിക്കുന്നു. അവിടെയാണ് തന്ത്രങ്ങള്‍ രൂപപ്പെടുന്നത്. വിജയങ്ങളും പേരും പ്രശസ്തിയും, നേട്ടവും പട്ടവുമൊക്കെ നേടാന്‍ നമ്മള്‍ സെലെക്ടിവ് ആകേണ്ടിയിരിക്കുന്നു. നമ്മുടെ സമയം എങ്ങനെ കാര്യക്ഷമമായി ഉപയോഗിച്ചു വളരാം എന്ന ചിന്ത വരുമ്പോള്‍ നമ്മള്‍ പരിശീലകരെയും ഗ്രന്ഥങ്ങളെയും തേടുന്നു. ഒരു മികച്ച പരിശീലകന്റെ, ഗുരുമുഖത്തു നിന്നു വരുന്നത് പഠിച്ചെടുക്കുന്നതിനേക്കാള്‍ വലിയ വിദ്യാഭ്യാസം വേറെയില്ല.

എന്നാല്‍ അങ്ങനെയുള്ള അധ്യയനത്തിന് പണവും സമയവും സൗകര്യവും ഒരു പ്രതിബന്ധമായി വരുന്ന ഘട്ടത്തില്‍ നമുക്ക് ആശ്രയിക്കാന്‍ പറ്റുന്നത്, നമുക്ക് മുന്നേ ഈ വഴി സഞ്ചരിച്ചവര്‍ നമുക്കായ് നന്മയില്‍ ചാലിച്ചെഴുതിയ അമൂല്യ ഗ്രന്ഥങ്ങളാണ്. ചെസ്സ് ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളും അവയുടെ അര്‍ത്ഥങ്ങളും മനസ്സിലാക്കാം.

! നല്ല നീക്കം

!! വളരെ നല്ല നീക്കം

!!! അതി ഗംഭീരമായ നീക്കം

?  മോശം നീക്കം

?? വളരെ മോശം നീക്കം

??? ആന മണ്ടത്തരം

?!  ഗുണത്തേക്കാളേറെ ദോഷം

!?  പരിഗണനാര്‍ഹമായത്

=   തുല്യതയുള്ള അവസ്ഥ

+  വെളുപ്പിന് നേരിയ മികവ്
=
= കറുപ്പിന് നേരിയ മികവ്
+

+ വെളുപ്പിന് വ്യക്തമായ മേല്‍ക്കോയ്‌മ
_  

_
+ കറുപ്പിന് വ്യക്തമായ മേല്‍ക്കോയ്‌മ

+ - വെളുപ്പിന് ജയിക്കാവുന്ന അവസ്ഥ

- +  കറുപ്പിന് ജയിക്കാവുന്ന അവസ്ഥ

∞  വളരെ സങ്കീര്‍ണമായ അവസ്ഥ

⬜  സാദ്ധ്യമായ ഒരേയൊരു കരുനീക്കം

∆  നടത്തിയ നീക്കത്തിന്‍റെ പിന്നിലെ ആശയം

↑ എതിരാളിക്കു നേരെ ആക്രമണം നടത്തുവാന്‍ അനുകൂലമായ അവസ്ഥ

⇵ ആക്രമണവും പ്രത്യാക്രമണവും നടക്കാവുന്ന അവസ്ഥ


〇 കൂടുതല്‍ ചലന സ്വാതന്ത്ര്യം
  
ㅁ ഒരാള്‍ക്ക് വെളുത്ത കളത്തിലൂടെ സഞ്ചരിക്കുന്ന ബിഷപ്പും എതിരാളിക്ക് കറുത്ത കളങ്ങളിലൂടെ സഞ്ചരിക്കുന്ന ബിഷപ്പും ഉള്ള അവസ്ഥ


#  ചെക്ക് മേറ്റ്

๏ സുഗ്സ് വാങ്ങ്  അഥവാ എന്തു കളിച്ചാലും തോല്‍ക്കും എന്ന നിസ്സഹായാവസ്ഥ


☖ ഇതായിരുന്നു കളിക്കപ്പെട്ടതിലും നല്ല നീക്കം

N പുത്തന്‍ ആശയം

 

ചെസ്സ് പ്രശ്നോത്തരി 8
 
 
ബ്ലാക്ക് ആദ്യ നീക്കം നടത്തി വിജയിക്കുന്നു
 
കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍ നിന്ന് നറുക്കിട്ടെടുത്ത വിജയി
 
സുജീഷ് പി 
സീമെന്‍സ് 
ബാംഗ്ലൂര്‍ 
 
ചെസ്സ് പ്രശ്നോത്തരി 7 
ഉത്തരം 
  1. g6  h*g6 ( 1.    ..f*g6 , 2. h6 + - )
  2. f6 + -


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home