Deshabhimani

കുതിര സവാരി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 08, 2017, 07:42 AM | 0 min read

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

അടുത്തതായി നമുക്ക് ചെസ്സിലെ ഏറ്റവും തന്ത്രശാലിയായ പീസിനെ പരിചയപ്പെടാം. നൈറ്റ് അഥവാ കുതിര ആണത്. 'Knight' എന്നതാണ് അതിന്‍റെ ഇംഗ്ലീഷ് എഴുത്ത്. അതിന്‍റെ ആദ്യ അക്ഷരം K ആണെങ്കിലും ആ ലെറ്റര്‍ നാം പരമപ്രധാനമായ കിംഗിന് നല്‍കിയതിനാല്‍ അടുത്ത ലെറ്റര്‍ ആയ 'N' ആണ് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. ചെസ്സ് ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും ഇംഗ്ലീഷില്‍ ആയതിനാല്‍ ആഴത്തിലുള്ള അറിവ് നേടിയെടുക്കാന്‍, ഇംഗ്ലീഷ് ചെസ്സ് പദാവലി എല്ലാവരും ഹൃദിസ്തമാക്കേണ്ടതാണ്. മൂന്ന് പോയിന്‍റ് കല്‍പിച്ചു നല്‍കിയ ഒരു മൈനര്‍ പീസാണ് കുതിര. ആരംഭ ഘട്ടത്തില്‍ റൂക്കിന്‍റെയും ബിഷപ്പിന്‍റെയും ഇടയിലുള്ള കളത്തിലാണ് നൈറ്റ് നിലയുറപ്പിക്കുന്നത്. രണ്ട്‌ വീതം നൈറ്റുകള്‍ വെള്ളയ്ക്കും കറുപ്പിനും b1, g1, b8, g8 എന്നീ കളങ്ങളില്‍ ഉണ്ടാകും.



ചെസ്സില്‍ നമ്മുടെ ബുദ്ധിശക്തിയെ ഏറ്റവും അധികം ഉത്തേജിപ്പിക്കുന്ന പീസാണ് നൈറ്റ്. ബോര്‍ഡിന്‍റെ മധ്യഭാഗത്തുള്ള നൈറ്റ് എട്ടു കളങ്ങള്‍ നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ എട്ടു ഡൈമെന്‍ഷനില്‍ കാര്യങ്ങള്‍ ചിന്തിക്കാനുള്ള പ്രാപ്തി കുതിരക്കളിയില്‍ അഗ്രഗണ്യരായിട്ടുള്ള കളിക്കാര്‍ക്ക് ഉണ്ടാകുന്നു. രാജ്ഞിയും കുതിരയും ഒന്നിച്ചു വളരെ മികച്ച അറ്റാകിംഗ് കോമ്പിനേഷനുകള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്.



നൈറ്റിനും ബിഷപ്പിനും ഒരേ പോയിന്‍റ് ആണ് നമ്മള്‍ കല്പിച്ചു നല്കിയിട്ടുള്ളതെങ്കിലും സാധാരണ ഗതിയില്‍ ബിഷപ്പിനാണ് അല്‍പം മുന്‍തൂക്കം എന്നു നാം മനസ്സിലാക്കി കഴിഞ്ഞു. എങ്കിലും അതിന് എക്സപ്ഷന്‍ ആയിട്ടുള്ള പൊസിഷനുകളും ഉണ്ട്. അങ്ങോട്ടും ഇങ്ങോട്ടും കയറിയിറങ്ങി ആക്രമണം നടത്താന്‍ പറ്റാത്ത ക്ലോസ്‌ഡ്‌ പൊസിഷനുകളില്‍ നൈറ്റ് ആണ് ബിഷപ്പിനേക്കാള്‍ ഉപയോഗപ്രദം. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ബിഷപ്പ് ഉപയോഗിച്ചു എതിരാളിയുടെ നൈറ്റ് വെട്ടിയെടുക്കുകയും നമ്മുടെ നൈറ്റിനെ നല്ലൊരു സെന്‍ട്രല്‍ സ്‌ക്വയറില്‍ പ്രതിഷ്ഠിക്കുകയും ചെയ്താല്‍ അത് നമുക്ക് തരക്കേടില്ലാത്ത മുന്‍തൂക്കം നല്‍കും.

ചെസ്സ് പ്രശ്നോത്തരി 6



ബ്ലാക്ക് ആദ്യ നീക്കം നടത്തി വിജയിക്കുന്നു

കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍ നിന്ന് നറുക്കിട്ടെടുത്ത വിജയി

ബിനോ സെബാസ്റ്റ്യന്‍
ഫാത്തിമ ഇല്ലം
വടപളനി, ചെന്നൈ

ചെസ്സ് പ്രശ്നോത്തരി 5
ഉത്തരം

1) Bb3+ Kh8
2) Be5# (1-0)

കണ്ടെത്തലുകള്‍ contact details സഹിതം ഈ മെയിലില്‍ അയക്കാം   [email protected]

(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.

ഓണ്‍ലൈന്‍ ചെസ്സ് ക്ലബ്   www.legendchess.wordpress.com നടത്തുന്നു.)


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home