ബിഷപ്പിന്റെ വഴിയില്‍

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള
ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു
ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.
ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.
ഇന്നു നമുക്ക് ചെസ്സിലെ മനോഹരമായ ഒരു പീസായ ബിഷപ്പിനെ പരിചയപ്പെടാം. സാധാരണ ബിഷപ്പിനെ പോലെ തന്നെ കര്‍ശനമായ ചിട്ടകളും വട്ടങ്ങളും ഉള്ളതാണ് ചെസ്സിലെ ബിഷപ്പും. വൈറ്റിനും ബ്ലാക്കിനും ആരംഭഘട്ടത്തില്‍ രണ്ടുവീതം ബിഷപ്പുകളാണ് ഉണ്ടാവുക. തന്നിരിക്കുന്ന ചിത്രത്തില്‍ നിന്നും തുടക്കത്തില്‍ വെള്ളയുടെ ബിഷപ്പ് c1, f1 കളങ്ങളിലും കറുപ്പിന്റേത് c8, f8 കളങ്ങളിലും ആണ് വയ്ക്കുന്നതെന്ന് മനസ്സിലാക്കാം.

മറ്റുള്ള പീസുകളില്‍ നിന്നും വ്യത്യസ്തമായി ബിഷപ്പ്, അത് ആരംഭഘട്ടത്തില്‍ നില്‍ക്കുന്ന കളത്തിന്റെ നിറമുള്ള കളങ്ങളില്‍ കൂടി മാത്രമാണ് നീക്കങ്ങള്‍ നടത്തുന്നത്. ചെസ്സ് ബോര്‍ഡില്‍ ഒരിക്കലും അതില്‍ നിന്ന് വ്യതിചലിച്ച് ഒരു നീക്കം നടത്താന്‍ സാധ്യമല്ല. ഈ ഒരു പ്രത്യേകത കൊണ്ടുതന്നെ, നമ്മള്‍ രണ്ടു ബിഷപ്പും കളിയില്‍ ഭൂരിഭാഗം സമയവും നിലനിര്‍ത്താന്‍ ശ്രമിക്കണം.
ആരംഭഘട്ടത്തില്‍ വൈറ്റിന്‍റെയും ബ്ലാക്കിന്റെയും രണ്ടു ബിഷപ്പുകളില്‍ ഒന്ന് നില്‍ക്കുന്നത് വെള്ള കളത്തിലും ഒന്ന് കറുത്ത കളത്തിലും ആയിരിക്കും.
പണ്ട് ഇന്ത്യയില്‍ നിന്ന് ചതുരംഗം പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് എത്തുന്നത് മദ്ധ്യേഷ്യ വഴിയാണ്. അതിനിടയ്ക്ക് പീസുകളുടെ പേരും നീക്കങ്ങളും പലവിധത്തില്‍ പരിണാമ വിധേയമാക്കപ്പെട്ടു. ചതുരംഗത്തിലെ ആനയാണ് ആധുനിക ചെസ്സിലെ ബിഷപ്പായി അറിയപ്പെടുന്നത്.

ഡയഗണല്‍ ആയിട്ടാണ് ബിഷപ്പിന്‍റെ നീക്കങ്ങള്‍. മറ്റു പീസുകള്‍ ആ ഡയഗണലില്‍ ഇല്ലെങ്കില്‍, ബിഷപ്പിന് അതിലെ ഏതു സ്‌ക്വയറിലേക്ക് വേണമെങ്കിലും നീക്കം നടത്താവുന്നതാണ്. ഒരു പീസ് വെട്ടിയെടുക്കുമ്പോള്‍, ഏതു കളത്തില്‍ നിന്നാണോ വെട്ടുന്നത് ആ കളത്തില്‍ ബിഷപ്പ് വയ്ക്കുന്നു. നാം ബിഷപ്പിനും നെറ്റിനും മൂന്നു പോയിന്റാണല്ലോ കല്പിച്ചു നല്‍കിയിരിക്കുന്നത്. എങ്കിലും ചെറിയൊരു മുന്‍തൂക്കം ബിഷപ്പിനാണ് കൂടുതല്‍. ബോര്‍ഡിന്‍റെ മധ്യഭാഗത്തുള്ള ഒരു ബിഷപ്പ് 13 കളങ്ങള്‍ തന്‍്റെ പരിധിയില്‍ ആക്കുന്നു. നമ്മുടെ നൈറ്റ് ഉപയോഗിച്ച് എതിരാളിയുടെ ബിഷപ്പ് വെട്ടിയെടുക്കുന്നത് സാധാരണ നിലയില്‍ അഡ്വാന്‍റ്റേജ് നല്‍കുന്നതാണ്. ' ആരുടെ ഒപ്പമാണോ ബിഷപ്പുള്ളത്, അവര്‍ക്കാണ് ഭാവിയുള്ളത് ' എന്നൊരു ചൊല്ലുതന്നെയുണ്ട് ചെസ്സില്‍.
ചെസ്സ് പ്രശ്നോത്തരി 5

വൈറ്റ് ആദ്യ നീക്കം നടത്തി വിജയിക്കുന്നു
കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് നറുക്കിട്ടെടുത്ത വിജയി
മസൂദ് കെ ഖത്തര്‍
നടക്കുതാഴ,വടകര
ചെസ്സ് പ്രശ്നോത്തരി 4
ഉത്തരം
3) Rb1#
കണ്ടെത്തലുകള്‍ contact details സഹിതം ഈ മെയിലില്‍ അയക്കാം [email protected]
(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.









0 comments