Deshabhimani

തേരോട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 22, 2017, 10:15 AM | 0 min read

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ച് ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു

ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.

ശാസ്ത്രീയമായി ചെസ്സിന്റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി.

ചെസ്സ് കളിയിലെ ഹെവി പീസുകളില്‍ രണ്ടാമത് നില്‍ക്കുന്ന പീസാണ് റൂക് അഥവാ തേര്. അതിന് രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ലെറ്റര്‍ R ആണെന്നും നല്‍കിയിരിക്കുന്ന സാങ്കല്പികമായ പോയിന്റ്സ് അഞ്ച് ആണെന്നും നാം മനസിലാക്കി കഴിഞ്ഞു. കളിയുടെ ആരംഭത്തില്‍ റൂക്കുകള്‍ ബോര്‍ഡിന്റെ നാലു മൂലയ്ക്കുമാണ് നിലയുറപ്പിക്കുന്നത്. 

 
വെള്ളയ്ക്കും കറുപ്പിനും രണ്ടു വീതം റൂക്കുകള്‍ ആണ് തുടക്കത്തില്‍ ഉണ്ടാവുക. തുടക്കത്തില്‍ ഒരു മൂലയ്ക്കാണ് എന്നതു കൊണ്ടു തന്നെ റൂക്കുകളെ ഏറ്റവും അവസാനമാണ് കളിയിലേക്ക് കൊണ്ടു വരുന്നത്. റൂക്കുകളെ കളിയിലേക്ക് വേഗം കൊണ്ടു വരാന്‍ കാസ്‌ലിംഗ് നീക്കം വളരെയേറെ സഹായിക്കുന്നു. ആരംഭ ഘട്ടത്തില്‍ വെള്ള റൂക്കുകള്‍ a1, h1 എന്നീ കളങ്ങളിലാണ് വയ്ക്കുക. കറുപ്പ് റൂക്കുകള്‍ a8, h8 കളങ്ങളിലും. 
 
 
മറ്റു പീസുകളുടെ മറവുകളോ തടസ്സമോ ഇല്ലെങ്കില്‍ ഒരു റൂക്കിന് 14 കളങ്ങളുടെ നിയന്ത്രണം ഉണ്ടാകും. ഏഴു കളങ്ങള്‍ തിരശ്ചീനമായും ഏഴു കളങ്ങള്‍ ലംബമായും. ഏഴാം നിര റൂക്കുകളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഏഴാം നിരയില്‍ രണ്ടു റൂക്കുകളെയും കണക്ട് ചെയ്ത് നിലനിര്‍ത്താന്‍ പറ്റിയാല്‍ അത് കളിയില്‍ നമുക്ക് വലിയ മേധാവിത്വം നല്‍കുന്നു. ഹെവി പീസ് ആയതിനാല്‍ തന്നെ, എതിരാളിയുടെ ആക്രമണം ഉണ്ടാവാമെന്നതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഓപ്പണിംഗില്‍ റൂക്കിനെ അഡ്വാന്‍സ് ചെയ്ത് കളിക്കാവൂ. ഒരു റൂക്കും കിങ്ങും ഉപയോഗിച്ച് എതിര്‍ കിങ്ങിനെ ചെക്ക് മേറ്റ് ആക്കുവാന്‍ സാധിക്കുന്നതാണ്. 
 
ചെസ്സ് പ്രശ്നോത്തരി 4 
 
 
ബ്ലാക്ക് ആദ്യ നീക്കം നടത്തി വിജയിക്കുന്നു 
 
കഴിഞ്ഞ ലക്കത്തിലെ പ്രശ്നോത്തരിക്ക് ശരിയുത്തരം അയച്ചവരില്‍നിന്ന് നറുക്കിട്ടെടുത്ത വിജയി
 
വിനോജ് കുമാര്‍ ദുബായ് 
ചക്കാടത്ത് ഹൗസ് 
തലമുണ്ട, കണ്ണൂര്‍ 
 
ചെസ്സ് പ്രശ്നോത്തരി 3 
ഉത്തരം 
 
1) Nh5+ R*h5
2) R*g6+ K*g6
3) Re6#

കണ്ടെത്തലുകള്‍ contact details സഹിതം ഈ മെയിലില്‍ അയക്കാം   [email protected]

(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.

ഓണ്‍ലൈന്‍ ചെസ്സ് ക്ലബ്  www.legendchess.wordpress.comനടത്തുന്നു.)


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home