നമുക്ക് ചെസ്സ് കളിച്ചുതുടങ്ങാം

പുരാതന കാലത്തു ഇന്ത്യയില്‍ ആരംഭിച്ചു, ഇന്ന് ലോകം മുഴുവന്‍ പ്രചാരത്തിലുള്ള
ചെസ്സ് ഗെയിം ഏറ്റവും മികച്ച ബുദ്ധി വ്യായാമോപാധി കൂടിയാണ്. ബ്രെയിന്‍ ഡെവലപ്മെന്‍റ് കാലഘട്ടത്തില്‍, കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്ന നല്ല വിനോദമാണ് ചെസ്സ്. വിശകലന പാടവം, ഉള്‍കാഴ്ച്ച, ആഴത്തിലുള്ള ചിന്താശക്തി, ഭാവനാശേഷി, ഇവ ചെസ്സ് പ്രദാനം ചെയ്യുന്നു
ഓപ്പണിങ്, മിഡ്‌ഡില്‍ ഗെയിം, എന്‍ഡ് ഗെയിം ഇങ്ങനെ ഒരു ചെസ്സ് ഗെയിമിനെ വിലയിരുത്താം.
ശാസ്ത്രീയമായി ചെസ്സിന്‍റെ സമഗ്രമേഖലയെയും പരിചയപ്പെടുത്തുന്ന പംക്തി..
കറുപ്പും വെളുപ്പും കരുക്കള്‍ കൊണ്ട്, രണ്ട് പേര്‍ തമ്മില്‍; കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 സമചതുര കളങ്ങളുള്ള ബോര്‍ഡിലാണ്, അവരുടെ അറിവും കഴിവും പ്രാപ്തിയും ഉപയോഗിച്ചു ചെസ്സില്‍ മാറ്റുരയ്ക്കുന്നത്.
.jpg)
കരുക്കള്‍ക്കും പേരും അതിന് ചുരുക്കെഴുത്തും ഉണ്ട്. ചെസ്സ് കളി രേഖപ്പെടുത്താന്‍ അതാണ് ഉപയോഗിക്കുന്നത്. കളിയിലെ ശാക്തിക ബലാബലം താരതമ്യം ചെയ്യാന്‍, സങ്കല്പികമായ പോയിന്റും കരുക്കള്‍ക്ക് കല്‍പിച്ചു നല്‍കിയിട്ടുണ്ട്.
ഇതില്‍ പോണിന്‍റെ പേരായി P എന്നത് ഇപ്പോള്‍ ഉപയോഗിച്ചു വരുന്നില്ല, പകരം അത് നില്‍ക്കുന്ന കളത്തിന്റെ പേരാണ് ഉപയോഗിക്കുന്നത്. (ഉദാ: e4 ,d4, f7, b6..)
ഇന്ന് നമ്മള്‍ ബോര്‍ഡും കരുക്കളും പരിചയപ്പെട്ടു കഴിഞ്ഞു.
.jpg)
ഇവിടെ കൊടുത്തിരിക്കുന്ന ചെസ്സ് പ്രശ്നോത്തരിയില്‍, വെളുത്ത കരുക്കള്‍ ഉള്ളയാള്‍ ആദ്യനീക്കം നടത്തി വിജയിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തുക.
കണ്ടെത്തലുകള്‍ ഈ മെയിലില്‍ അയക്കാം [email protected]
(ലേഖകന്‍ ഇന്റര്‍നാഷണല്‍ ഫിഡെ, അമേരിക്കന്‍ റേറ്റഡ് ചെസ്സ് പ്ലെയറും കോച്ചുമാണ്.അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയില്‍ വച്ചു നടന്ന മില്യനയര്‍ ചെസ്സ് ടൂര്‍ണമെന്റില്‍ ഉള്‍പ്പെടെ, ഇന്ത്യയിലെയും അമേരിക്കയിലെയും വിവിധ ടൂര്‍ണമെന്റുകളില്‍ സമ്മാനാര്‍ഹനായിട്ടുണ്ട്.










0 comments