Deshabhimani

ആ പാട്ടിന്‌ 50 വയസ്സ്

kpac lalitha
avatar
ബിമൽ പേരയം

Published on Sep 06, 2026, 01:30 AM | 1 min read

സിനിമാഭിനയത്തിൽ സജീവമാകുംമുന്പ്‌ കെ പി എ സി ലളിത സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്‌. ആദ്യം നാടകവേദികളിലൂടെയും പിന്നീട് ചലച്ചിത്രങ്ങളിലൂടെയും പ്രശസ്‌തയായ അവർ പാടിയ ആദ്യസിനിമാഗാനത്തിന്‌ 50 വയസ്സ്‌. 1976ൽ ഇറങ്ങിയ ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രം ‘മധുരം തിരുമധുരം’ത്തിലാണ്‌ കെ പി എ സി ലളിത പി ജയചന്ദ്രനൊപ്പം പാടിയത്‌. 


‘കാശായ കാശെല്ലാം പൊൻകാശ്.

കാശ് തരുന്നത് ജഗദീശൻ.

കാശിന്റെ മീതെ പരുന്തും പറക്കില്ല.

കാശാശയില്ലാത്ത മാളോരില്ല.’’


എന്ന പാട്ട്‌ എഴുതിയതും ഡോ. ബാലകൃഷ്‌ണൻതന്നെയാണ്‌. ‘മധുരം തിരുമധുര’ത്തിൽ കെ പി എ സി ലളിത അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌. തിക്കുറിശ്ശിയും രാഘവനും പ്രധാന വേഷങ്ങൾ ചെയ്തു. എ ടി ഉമ്മറാണ്‌ ഇ‍ൗ ഗാനത്തിന്‌ സംഗീതസംവിധാനം നിർവഹിച്ചത്‌.


​കെ പി എ സി ലളിത നാടകത്തിലും സിനിമയിലും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും ആദ്യകാല ഗാനങ്ങളെക്കുറിച്ചുള്ള കൃത്യമായ രേഖകൾ ലഭ്യമല്ല. നിരവധി സിനിമകളിൽ കോറസ് ഗായികയായി. ചങ്ങനാശേരി ഗീഥയിലും പ്രതിഭ ആർട്ട്സ് ട്രൂപ്പിലും പ്രവർത്തിച്ചശേഷമാണ് ലളിത കെപിഎസിയിൽ എത്തിയത്. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നീ നാടകങ്ങളിൽ ഗായികയായിരുന്ന ലളിത പിന്നീട് സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. 1970-ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തി. 2022 ഫെബ്രുവരി 22ന് ലളിത അന്തരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home