Deshabhimani

കായികവേദിയിലെ സംഗീതവസന്തം

fathima weekend
വെബ് ഡെസ്ക്

Published on Sep 06, 2026, 01:30 AM | 1 min read

താളവും കായികാവേശവും ഒത്തുചേരുന്ന വേറിട്ടൊരു സംഗീതലോകത്തിലൂടെ ശ്രദ്ധേയയാകുകയാണ്‌ കോഴിക്കോട്ടിന്റെ സ്വന്തം ഗായിക സിലു ഫാത്തിമ. കേവലം പാട്ടുകൾക്കപ്പുറം, കായികലോകത്തെ ഇതിഹാസങ്ങൾക്കും മഹാമേളകൾക്കും സംഗീതത്തിലൂടെ പ്രണാമമർപ്പിക്കുന്ന സിലുവിന്റെ ഓരോ ഇ‍ൗണവും മറ്റ്‌ ഗായികമാരിൽനിന്ന്‌ അവരെ തീർത്തും വ്യത്യസ്‌തയാക്കുന്നു.


​ഫുട്‌ബോൾ ഇതിഹാസങ്ങളായ ദ്യേഗോ മാറഡോണയ്ക്കും ലയണൽ മെസിക്കുംവേണ്ടി ഉയർന്ന സിലുവിന്റെ സ്വരമാധുരി, ക്രിക്കറ്റ്‌ ദൈവം സച്ചിൻ തെണ്ടുൽക്കറിലേക്കും ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരം സ്‌മൃതി മന്ദാനയിലേക്കും നീണ്ടു. കായികലോകത്തെ ഏറ്റവും വലിയ ഉത്സവമായ ഒളിമ്പിക്‌സിനായി പിറന്ന ഇ‍ൗണവുംകൂടി ചേർന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇ‍ൗ സ്‌പോർട്‌സ്‌ ഗാനങ്ങൾ തരംഗമായി മാറി. ഇംഗ്ലീഷിലുള്ള ഇ‍ൗ വരികൾക്കുപിന്നിൽ സിലുവിന്റെ പ്രിയ അധ്യാപകനും മലബാർ ക്രിസ്‌ത്യൻ കോളേജ്‌ ചരിത്രവിഭാഗം മുൻ മേധാവിയുമായ ഡോ. എം സി വസിഷ്‌ഠാണ്‌. ഒരു സാധാരണ ഗായികയായിരുന്ന തന്നിലേക്ക്‌ കായികപ്രേമത്തിന്റെ തീപ്പൊരി പകർന്നുനൽകിയ ഗുരുനാഥനോടുള്ള നന്ദി ഓരോ പാട്ടിലും സിലു ഓർത്തെടുക്കുന്നു.


​പാരിസ്‌ ഒളിമ്പിക്‌സിലെ ഇരട്ട വെങ്കല നേട്ടത്തിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കറിനും 1936ലെ ബർലിൻ ഒളിമ്പിക്‌സിൽ സ്വർണം കൊയ്‌ത ധ്യാൻ ചന്ദിന്റെ ഹോക്കി സംഘത്തിനും വേണ്ടിയുള്ള പുതിയ ഗാനങ്ങളുടെ പണിപ്പുരയിലാണ്‌ സിലു ഫാത്തിമയിപ്പോൾ. ആവേശം പെയ്‌തിറങ്ങുന്ന കളിക്കളങ്ങളിൽ സംഗീതത്തിന്റെ പൂത്തിരി കത്തിക്കുന്ന ഇ‍ൗ കോഴിക്കോട്ടുകാരി, തന്റെ ഇ‍ൗണങ്ങളിലൂടെ കായികലോകത്തെ ഇനിയും പുതിയ കൊടുമുടികളിലേക്ക്‌ ഉയർത്താൻ ഒരുങ്ങുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home