Deshabhimani

print edition ചിലങ്കയണിയുന്നു ചിത്‌വിലാസ ബാണി

bharathanatyam

ഭരതനാട്യത്തിൽ പുതുപരീക്ഷണവുമായി ദമ്പതികളായ 
ആർജിത്തും 
അപർണയും​

avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Sep 27, 2026, 12:00 AM | 2 min read

നൃത്തകലയിൽ പുതുപരീക്ഷണങ്ങളുമായി വേദികൾ കീഴടക്കുകയാണ്‌ ദമ്പതികളായ ആർജിത് ബാബുവും അപർണ മധുവും. ആറുവർഷമായി ഒരുമിച്ച് വേദികൾ പങ്കിടുന്ന ഈ ദമ്പതികൾ അവതരണരംഗത്തും നൃത്തവിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകളാണ്‌ നൽകുന്നത്‌.

ബംഗളൂരുവിലെ രാജാജിനഗറിൽ താമസിക്കുന്ന മലയാളികളായ ഇവർ, കലാക്ഷേത്രപാരമ്പര്യത്തെ സംരക്ഷിക്കുന്നതിനൊപ്പം "ചിത്‌വിലാസ ബാണി’ എന്ന തനതായ ഭരതനാട്യശൈലിയിലൂടെ കലാപ്രകടനങ്ങൾക്ക് പുതിയ ഭാവങ്ങളും സമ്മാനിക്കുകയാണ്. ഭരതനാട്യത്തിൽ രുക്മിണീദേവി അരുണ്ഡേൽ രൂപപ്പെടുത്തിയ കലാക്ഷേത്രപാരമ്പര്യത്തിൽ വേരൂന്നിത്തന്നെ ചില പരിഷ്കരണങ്ങളിലൂടെ "ചിത്‌വിലാസ ബാണി’ എന്ന നൂതന നൃത്തത്തിന്റെ സാങ്കേതികകൃത്യതയും ആന്തരിക ഭാവാവിഷ്കാരവും സമന്വയിപ്പിക്കുന്ന സവിശേഷശൈലിയാണ് ഈ ദമ്പതികൾ ആവിഷ്കരിക്കുന്നത്. ഇ‍ൗ നൂതനാവിഷ്കാരം ഇതിനകം നിരവധി വേദികൾ പിന്നിട്ടു.


​ഐസിസിആർ ബംഗളൂരു, ചിദംബരം നാട്യാഞ്ജലി- തമിഴ്‌നാട്, നാദസുധാരസ കൈവാര കർണാടക, ഭരതം ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ തിരുവനന്തപുരം, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവതരിപ്പിച്ച നൃത്യകഥ, സംസ്കൃതി ടെന്പിൾ ഓഫ് ആർട്സ് ബംഗളൂരു സംഘടിപ്പിച്ച മഹാശിവരാത്രി ഫെസ്റ്റിവൽ, 15-–ാമത് കനക പുരന്ദര സംഗീതോത്സവം, രാമാഞ്ജനേയ പ്രാണപ്രതിഷ്ഠാ കർണാടക തുടങ്ങിയവയിലെ അവതരണങ്ങളിലൂടെ ശ്രദ്ധേയരായ ഇവർ കരുനാഗപ്പള്ളി ക്ലാപ്പന നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ നൃത്താവിഷ്കാരവും ഏറെ ശ്രദ്ധനേടി. ഗുരുപൂർണിമ ദിനത്തിൽ ഭരതനാട്യരംഗത്തെ മികവിന് ആന്ധ്രപ്രദേശിലെ ശ്രീ ശ്രിധി സായിനാഥ് മഹാരാജ വാരി ക്ഷേത്രവും നൂപുർ പെർഫോമിങ് ആർട്സ് ബംഗളൂരുവും ചേർന്ന് നാട്യഗുരു സമ്മാൻ അവാർഡ് നൽകി ആദരിച്ചതും ഇവരുടെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ്. നൃത്തരംഗത്തെ മികവിനൊപ്പം ശക്തമായ അക്കാദമിക്‌ പശ്ചാത്തലവും ഈ ദമ്പതികളുടെ പ്രത്യേകതയാണ്. വിവിധ വിഷയങ്ങളിൽ ഒന്നിലധികം ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ള ഇവർ കലയും അക്കാചിലങ്കയണിയുന്നു ചിത്‌വിലാസ ബാണിദമിക്‌ പഠനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുകയാണ്.


​ആലപ്പുഴ ജില്ലയിലെ തൃച്ചാറ്റുകുളം നിവാസികളായ പി വേലായുധന്റെയും രമണി വേലായുധന്റെയും മകനായ ആർജിത് ബാബു, യുജിസി നെറ്റ് യോഗ്യത നേടിയ പെർഫോമിങ്‌ ആർട്സ് (നൃത്തം) അസിസ്റ്റന്റ് പ്രൊഫസറാണ്. ചിദംബരത്തെ അണ്ണാമലൈ സർവകലാശാലയിൽനിന്ന് ഭരതനാട്യത്തിൽ എംഎ, സ്കോട്ട്‌ലൻഡിലെ അബർട്ടേ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ ഗെയിംസ് ടെക്നോളജിയിൽ എംഎസ്‌സി, കൂടാതെ കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിക്കുകീഴിലുള്ള ശ്രീകൃഷ്ണ കോളേജിൽനിന്ന് എൽഎൽബി ബിരുദവും നേടിയിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ദേശീയതല ജേതാവായ ആർജിത്, നിരവധിതവണ സംസ്ഥാന വിജയിയും "കലാപ്രതിഭ’ ബഹുമതിയുടെ ഉടമയുമാണ്. നൃത്യശ്രീ ടോം ബേബിയുടെ കീഴിൽ ഭരതനാട്യം അഭ്യസിച്ച ആർജിത്, ശാസ്ത്രീയകലകളോടുള്ള സമർപ്പണത്തിനും മികവുറ്റ അവതരണങ്ങൾക്കും വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്. നൃത്തത്തിനപ്പുറം ഗുരു പള്ളുരുത്തി രാമചന്ദ്രന്റെ കീഴിൽ കഥാപ്രസംഗരംഗത്തും ശ്രദ്ധേയമായ കഴിവ് തെളിയിച്ച ഇദ്ദേഹം, പ്രൊഫ. ചന്ദ്രദാസന്റെ മാർഗനിർദേശത്തിൽ നാടകരംഗത്തും മികവ്‌ തെളിയിച്ചിട്ടുണ്ട്. യുകെ, ഗ്രീസ്, ന്യൂഡൽഹി, ബംഗളൂരു തുടങ്ങിയ ദേശീയ–-അന്തർദേശീയ വേദികളിൽ ഇന്ത്യൻ പെർഫോമിങ് ആർട്സിനെ പ്രതിനിധാനംചെയ്‌ത്‌ നിരവധി അവതരണങ്ങൾ നടത്തി.

എറണാകുളം കുമ്പളം നിവാസികളായ മധുവിന്റെയും രമ മധുവിന്റെയും മകളായ അപർണ മധു, ഭരതനാട്യത്തിലും ഇന്ത്യൻ ശാസ്ത്രീയനൃത്തങ്ങളിലും പ്രാവീണ്യം നേടിയ കലാകാരിയാണ്. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽനിന്ന്‌ മലയാളത്തിലും ചിദംബരത്തെ അണ്ണാമലൈ സർവകലാശാലയിൽനിന്ന്‌ ഭരതനാട്യത്തിലും എംഎ ബിരുദങ്ങൾ നേടിയിട്ടുണ്ട്.


കേരളോത്സവം സംസ്ഥാന വിജയിയാണ്‌. മലയാളം സർവകലാശാലയിൽ കലാതിലകം ബഹുമതിക്കും അപർണ അർഹയായിട്ടുണ്ട്. കൂടാതെ തിരുവാതിരയിൽ സംസ്ഥാനതലത്തിലും യുആർഎഫ് ഏഷ്യൻ റെക്കോഡ്സും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സും അംഗീകരിച്ച റെക്കോഡ് നേട്ടങ്ങളുടെ ഉടമകൂടിയാണ് അപർണ. നൃത്തത്തിനപ്പുറം സാഹിത്യരംഗത്തും അപർണ ശ്രദ്ധേയയാണ്. ടെൽ ബ്രെയിൻ ബുക്സ് സംഘടിപ്പിച്ച "പൂത്തുമ്പി പുസ്തകപരമ്പര’ നോവൽ മത്സരത്തിൽ പുരസ്കാരം നേടിയ "ബൂമറാങ്’ എന്ന ബാലസാഹിത്യ നോവലിന്റെ രചയിതാവായ അപർണ ‘ആകൃതി’, ‘ഹൃദയമേ നീ അറിയുക’ എന്നീ കൃതികളും രചിച്ചിട്ടുണ്ട്. വേദിയിലെ കലാസൃഷ്ടികളിൽ പ്രകടമാകുന്ന അതേസർഗാത്മകതയും സാംസ്കാരിക ആഴവും അവരുടെ സാഹിത്യരചനകളിലും പ്രതിഫലിക്കുന്നുണ്ട്. ബംഗളൂരുവിലെ രാജാജിനഗറിൽ പ്രവർത്തിക്കുന്ന അടയാർ നൃത്തവിദ്യാലയത്തിന്റെ സ്ഥാപകരായ ഇവർ ഭരതനാട്യം ഉൾപ്പെടെ നാട്യകലയെ കൂടുതൽ പരീക്ഷണങ്ങളിലൂടെ ജനകീയമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home