ad
Deshabhimani

ഹിമാലയം എന്ന അനുഭവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2017, 12:09 PM | 0 min read

ഹിമാലയന്‍ യാത്ര ഒരു കൈപ്പുസ്തകം ബാബു ജോണ്‍ ഡിസി ബുക്സ്  വില: 195 രൂപയാത്ര നിങ്ങളില്‍ അവശേഷിപ്പിക്കുന്ന വാക്കുകളില്ലാത്ത മൌനം പിന്നീട് നിങ്ങളെ ഒരു കഥപറച്ചിലുകാരനാക്കി മാറ്റും എന്നാണ് മധ്യകാല മൊറോക്കന്‍ സഞ്ചാരിയായ മുഹമ്മദ് ഇബ്ന്‍ ബത്തൂത്ത പറഞ്ഞിട്ടുള്ളത്. ലോകത്തിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിമാലയമേഖലയിലൂടെ സഞ്ചരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ഇവിടത്തെ ഭൌതികമോ ആത്മീയമോ ആയ അനുഭൂതികളും മലനിരകളും പ്രകൃതിയും ഒരു സഞ്ചാരിയുടെ മനസ്സിനെ ഉഴുതുമറിക്കും; ഇന്ദ്രിയങ്ങള്‍വഴിയോ ധ്യാനമനനാദികള്‍വഴിയോ നേടുന്ന ജ്ഞാനത്തെ ഉദ്ദീപിപ്പിക്കും. അതുകൊണ്ടാകണം ഹിമാലയമേഖലയെപ്പറ്റി അനവധി യാത്രാവിവരണ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുള്ളത്. പക്ഷേ, പല വിവരണങ്ങളും യാഥാസ്ഥിതികത്വവും അതിഭാവുകത്വവും നിറഞ്ഞതാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു യാത്രാവിവരണമാണ് ബാബുജോണ്‍ എഴുതിയ 'ഹിമാലയന്‍ യാത്ര: ഒരു കൈപ്പുസ്തകം' പങ്കുവയ്ക്കുന്നത്. വസ്തുനിഷ്ഠവിവരങ്ങളും ഹൃദ്യമായ അനുഭവങ്ങളും ഹിമാലയമേഖലയിലേക്ക് യാത്രചെയ്യാന്‍ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യും.

ബദരി, കേദാര്‍, യമുനോത്രി, ഗംഗോത്രി, തുംഗനാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്‍, കല്‍പ്പേശ്വര്‍, ത്രിയുഗി നാരായണ്‍, അമര്‍നാഥ് തുടങ്ങിയ പുരാതന ക്ഷേത്രങ്ങളിലൂടെയും ഗോമുഖ്, തപോവന്‍, മന, ഉത്തരകാശി, ഹരിദ്വാര്‍, ഋഷികേശ്, വാലി ഓഫ് ഫ്ളവേഴ്സ് തുടങ്ങിയ സ്ഥലങ്ങളിലൂടെയുമുള്ള യാത്രാനുഭവങ്ങളാണ് ഇതിലുള്ളത്. ഓരോ ക്ഷേത്രവുമായും സ്ഥലവുമായും നദികളുമായും ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ക്കൊപ്പം ശാസ്ത്രീയമായ വിവരങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home